---
title: "ബന്ധുക്കൾ നാടെങ്ങും തിരഞ്ഞു; ഒടുവിൽ കണ്ടെത്തിയത് കടവിൽ മൃതദേഹം, അഞ്ചുതെങ്ങിൽ വയോധികയുടെ മരണത്തിൽ അന്വേഷണം"
english_title: "Elderly Woman Found Dead in Anjuthengu; Police Probe Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387954/elderly-woman-found-dead-anjuthengu"
published_at: "2026-10-20T20:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad78801b5c64_elderly-woman-found-dead-anjuthengu.jpg"
keywords: ["KeralaNews", "PoliceInvestigation", "MissingPerson", "Thiruvananthapuram"]
---

# ബന്ധുക്കൾ നാടെങ്ങും തിരഞ്ഞു; ഒടുവിൽ കണ്ടെത്തിയത് കടവിൽ മൃതദേഹം, അഞ്ചുതെങ്ങിൽ വയോധികയുടെ മരണത്തിൽ അന്വേഷണം

> **Lead Summary:** തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 65 കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഡെയ്‌സിയാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ 65 കാരിയായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഡെയ്‌സിയാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഡെയ്‌സിയെ കാണാതാകുന്നത്. തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുകയും, ഇന്ന് രാവിലെ അഞ്ചുതെങ്ങ് പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാവിലെ 11 മണിയോടെ കായിക്കരക്കടവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കായിക്കരക്കടവിൽ ഒരു മരത്തിനോട് ചേർന്നാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ഫയർഫോഴ്സും അഞ്ചുതെങ്ങ് പൊലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടിപ്പിച്ചു.

തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും, ദുരൂഹതയുണ്ടോയെന്ന കാര്യം കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ പറയാൻ സാധിക്കൂ എന്നും പൊലീസ് അറിയിച്ചു.

An elderly woman from Anjuthengu, identified as Daisy, was found dead after being missing for two days. Her body was discovered at Kaikkarakadavu and shifted to Thiruvananthapuram Medical College for postmortem, while police continue their investigation into the cause of death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387954/elderly-woman-found-dead-anjuthengu)