---
title: "വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ, പ്രതിഷേധ മാർച്ച് മാറ്റിവെച്ചതായി കാന്തപുരം വിഭാഗം"
english_title: "Waqf Board Reconstitution: Minister N. Shamsudheen Meets Kanthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387948/waqf-board-reconstitution-kanthapuram-shamsudheen-meeting"
published_at: "2026-10-20T19:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad776864e55d_waqf-board-reconstitution-kanthapuram-shamsudheen-meeting.jpg"
keywords: ["WaqfBoard", "Kanthapuram", "NShamsudheen", "KeralaPolitics", "MuslimLeague"]
---

# വഖഫ് ബോർഡ് പുനഃസംഘടന: കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ, പ്രതിഷേധ മാർച്ച് മാറ്റിവെച്ചതായി കാന്തപുരം വിഭാഗം

> **Lead Summary:** കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

## Article Content

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എൻ ഷംസുദീൻ. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു.

സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി കാന്തപുരത്തെ പറഞ്ഞ് മനസിലാക്കി എന്നും എൻ ഷംസുദീൻ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മറ്റന്നാൾ നടത്താൻ നിശ്ചയിച്ച പ്രതിഷേധ മാർച്ച് കാന്തപുരം വിഭാഗം മാറ്റിവെച്ചു.

വഖഫ് ബോർഡിൽ അംഗത്വം ലഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി എന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു. 

വഖഫ് ബോർഡ് പുനസംഘടനയിൽ ആരെയും ബോധപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്നും വിവാദം ഒഴിവാക്കേണ്ടതായിരുന്നു എന്നും മന്ത്രി എൻ ഷംസുദീൻ കൂടിക്കാഴ്ചയ്ക്ക് മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.

വഖ്‌ഫ് ബോർഡ് പുനഃസംഘടനയിൽ തഴഞ്ഞതിൽ സമസ്ത എ പി വിഭാഗം പരസ്യപ്രതിഷേധത്തിലേക്ക് കടക്കുന്നതിനിടെയാണ് പ്രശ്നപരിഹാരം. മുഖ്യമന്ത്രി വി‌ഡി സതീശന്റെയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെയും നിർദ്ദേശപ്രകാരം പൊന്നാനി എംഎൽഎ കെ.പി നൗഷാദ് അലി എ പി വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ.

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി ബോർഡ് അംഗത്വം രാജി വെച്ച് ഹജ്ജ് കമ്മിറ്റി ചെയർമാൻ ആകും. ഈ ഒഴിവിലേക്ക് എ.പി വിഭാഗം പ്രതിനിധിയെ പരിഗണിക്കാനാണ് ധാരണ.

സമവായത്തിൽ സന്തോഷം എന്നായിരുന്നു വഖഫ് ബോർഡ് ചെയർമാൻ എം സി മായിൻ ഹാജിയുടെ പ്രതികരണം. നേരത്തെ ഉറപ്പ് നൽകിയ വഖ്‌ഫ് ബോർഡ് അംഗത്വം തഴയപ്പെട്ടതിലുള്ള അതൃപ്തിയാണ് മുസ്ലിംലീഗ് നേരിട്ട് നടത്തിയ ആദ്യ സമവായങ്ങൾക്ക് എ.പി വിഭാഗം വഴങ്ങാതിരുന്നത് എന്നാണ് സൂചന.

Amid the controversy over the reconstitution of the Waqf Board, Minister N. Shamsudheen met Kanthapuram A.P. Aboobacker Musliyar in Kozhikode and said a solution would be found. Following the talks, the protest march planned by the Kanthapuram faction was postponed, with an understanding reached on representation in the board.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387948/waqf-board-reconstitution-kanthapuram-shamsudheen-meeting)