---
title: "'മുലപ്പാല്‍ കൊടുക്കാന്‍ മാത്രം കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കും, ജോലിയെടുക്കാതെ ജീവിക്കാൻ മാതാപിതാക്കൾ കുട്ടികളെ മറയാക്കി' ; ഹരിപ്പാട്ടെ ദമ്പതികൾക്കെതിരെ റിപ്പോർട്ട്"
english_title: "Haripad Couple Faces Severe Allegations; Child Welfare Panel to Take Newborn Into Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387842/haripad-couple-child-welfare-newborn-custody"
published_at: "2026-10-20T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6eb22a22ff_haripad-couple-child-welfare-newborn-custody.jpg"
keywords: ["ChildWelfare", "Haripad", "Alappuzha", "Malnutrition", "SocialInvestigation"]
---

# 'മുലപ്പാല്‍ കൊടുക്കാന്‍ മാത്രം കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിക്കും, ജോലിയെടുക്കാതെ ജീവിക്കാൻ മാതാപിതാക്കൾ കുട്ടികളെ മറയാക്കി' ; ഹരിപ്പാട്ടെ ദമ്പതികൾക്കെതിരെ റിപ്പോർട്ട്

> **Lead Summary:** **ആലപ്പുഴ: ഹ**രിപ്പാടിൽ രണ്ടുവയസുകാരൻ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ നിർണായക നടപടിയുമായി ജില്ലാ ശിശുക്ഷേമസമിതി. രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതി ഏറ്റെടുക്കുമെന്ന് ചെയർപേഴ്‌സൺ ഡോ. ഗീത വി വ്യക്തമാക്കി.

## Article Content

**ആലപ്പുഴ: ഹ**രിപ്പാടിൽ രണ്ടുവയസുകാരൻ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ നിർണായക നടപടിയുമായി ജില്ലാ ശിശുക്ഷേമസമിതി. രാജേഷ്-താര ദമ്പതികളുടെ നവജാത ശിശുവിനെ ശിശുക്ഷേമസമിതി ഏറ്റെടുക്കുമെന്ന് ചെയർപേഴ്‌സൺ ഡോ. ഗീത വി വ്യക്തമാക്കി.

നവജാതശിശു അമ്മയ്‌ക്കൊപ്പം സുരക്ഷിതമല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. ഒരു മാസം മുൻപ് സമർപ്പിച്ച സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലാണ് കുടുംബത്തിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ളത്. കുട്ടികളെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും, ജോലിയെടുക്കാതെ ജീവിക്കാൻ മാതാപിതാക്കൾ കുട്ടികളെ മറയാക്കിയെന്നുമാണ് റിപ്പോർട്ടിലുള്ളത്.

കുട്ടിയേയും അമ്മയേയും പാർപ്പിച്ചിരിക്കുന്നത് രണ്ട് മുറികളിലാണ്. മുലപ്പാൽ കൊടുക്കാൻ മാത്രം അമ്മയുടെ അടുത്തെത്തിക്കും. രണ്ടര വയസുകാരൻ മരിച്ച വിവരം അമ്മയെ ഇന്ന് ഔദ്യോഗികമായി അറിയിക്കും. ഗാന്ധിഭവനിൽ നിന്ന് കുട്ടികളേയും അമ്മയേയും ഒരു മാസം മുൻപ് രാജേഷ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് ഡോ. ഗീത പറഞ്ഞു. പത്ത് ദിവസത്തെ അവധിക്ക് കൊണ്ടുപോയ ശേഷം കുട്ടികളെയും അമ്മയെയും വീണ്ടും തിരികെ എത്തിച്ചില്ലെന്നും ശിശുക്ഷേമസമിതി ചെയർപേഴ്‌സൺ വ്യക്തമാക്കി.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സമർപ്പിച്ച സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലാണ് മാതാപിതാക്കൾക്കെതിരെയുള്ള ഗുരുതര ആരോപണങ്ങൾ വ്യക്തമാക്കുന്നത്. കുട്ടികളെ മുൻനിർത്തി പണം പിരിച്ചെടുക്കുക, ദമ്പതികൾ കുട്ടികളുടെ മുന്നിലിരുന്ന് സ്ഥിരം മദ്യപിക്കുക തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കുട്ടികളെ പൂർണ്ണമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

**English summary:**

Following the tragic death of a two-year-old toddler due to malnutrition in Haripad, the Alappuzha District Child Welfare Committee has announced that it will take custody of the couple's newborn, stating the infant is unsafe with the mother. A social investigation report submitted a month ago revealed severe allegations, including exploiting children to beg or collect money, parents avoiding work, and habitual drinking in front of the children.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387842/haripad-couple-child-welfare-newborn-custody)