---
title: "റസ്റ്റോറന്റിൽ നിന്ന് മടങ്ങവെ വിദേശ വനിതയ്ക്ക് ദുരനുഭവം; വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് പിടിയിൽ"
english_title: "British Woman Assaulted in Varkala; Youth Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387790/varkala-british-woman-assault-arrest"
published_at: "2026-10-19T19:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad61e0597215_varkala-british-woman-assault-arrest.jpg"
keywords: ["VarkalaNews", "TouristSafety", "SexualAssault", "KeralaPolice", "BritishWoman"]
---

# റസ്റ്റോറന്റിൽ നിന്ന് മടങ്ങവെ വിദേശ വനിതയ്ക്ക് ദുരനുഭവം; വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് പിടിയിൽ

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ഓടയം ബീച്ചിന് സമീപം ബ്രിട്ടീഷ് പൗരത്വമുള്ള വിദേശ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ ഓടയം പറമ്പിൽ ക്ഷേത്രത്തിന് സമീപം കല്ലായി വീട്ടിൽ ഷഹദ് എന്നയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ഓടയം ബീച്ചിന് സമീപം ബ്രിട്ടീഷ് പൗരത്വമുള്ള വിദേശ വനിതയ്ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ ഓടയം പറമ്പിൽ ക്ഷേത്രത്തിന് സമീപം കല്ലായി വീട്ടിൽ ഷഹദ് എന്നയാളെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അർദ്ധരാത്രി ഓടയം പള്ളിക്ക് സമീപത്തായിരുന്നു നാടിനാകെ നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നത്. റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം എടുക്കാൻ പോകുന്നതിനിടെയാണ് വിദേശ വനിതയ്ക്ക് നേരെ അതിക്രമമുണ്ടായത്.

കഴിഞ്ഞ 20 വർഷക്കാലമായി വർക്കലയിൽ സ്ഥിരമായി വരികയും താമസിക്കുകയും ചെയ്യുന്ന ബ്രിട്ടീഷ് വനിതയ്ക്ക് നേരെയാണ് അതിക്രമം നടന്നത്. പ്രതി വന്ന് യുവതിയോട് അപമര്യാദയായി പെരുമാറുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇടപെട്ടാണ് പ്രതിയെ തടഞ്ഞുനിർത്തിയത്. തുടർന്ന് ആക്രമണത്തിനിരയായ വനിത നേരിട്ട് വർക്കല ഡി.എസ്.പിയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും പിന്നീട് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയുമായിരുന്നു.

പരാതി ലഭിച്ചതിന് പിന്നാലെ പ്രാദേശികമായി അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ്, പ്രതിയായ ഷഹദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

A British woman who has been visiting and staying in Varkala for the past 20 years was allegedly sexually assaulted near Odayam Beach late at night. Police arrested Shahad, a resident near Odayam Parambu temple, after locals intervened and the victim filed a complaint with the Varkala DSP and police station.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387790/varkala-british-woman-assault-arrest)