---
title: "വയനാട്ടിലേക്കാണോ ...? എങ്കിൽ പ്ലാൻ മാറ്റിക്കോ! ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം; കർശന നിർദേശവുമായി ജില്ലാ കളക്ടർ"
english_title: "Tourism Curbs in Wayanad as District Collector Issues Strict Order"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387549/wayanad-tourism-curbs-orange-alert"
published_at: "2026-10-17T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3ad9313954_wayanad-tourism-curbs-orange-alert.jpg"
keywords: ["Wayanad", "OrangeAlert", "TourismRestrictions", "DistrictCollector", "KeralaWeather"]
---

# വയനാട്ടിലേക്കാണോ ...? എങ്കിൽ പ്ലാൻ മാറ്റിക്കോ! ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം; കർശന നിർദേശവുമായി ജില്ലാ കളക്ടർ

> **Lead Summary:** **കൽപ്പറ്റ: **വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. ദുരന്തസാധ്യത മേഖലകളിലെ ഹോംസ്റ്റേകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് പ്രവർത്തനങ്ങൾ എന്നിവ പൂർണ്ണമായും നിർത്തിവെക്കാൻ ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിട്ടു.

## Article Content

**കൽപ്പറ്റ: **വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. ദുരന്തസാധ്യത മേഖലകളിലെ ഹോംസ്റ്റേകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് പ്രവർത്തനങ്ങൾ എന്നിവ പൂർണ്ണമായും നിർത്തിവെക്കാൻ ജില്ലാ കളക്ടർ വി. ചെൽസാസിനി ഉത്തരവിട്ടു.

ഇതോടൊപ്പം ക്വാറികളുടെ പ്രവർത്തനവും മണ്ണ് നീക്കം ചെയ്യുന്ന ജോലികളും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. ദുർബല പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 'എൻ ഊര്' ഗോത്ര പൈതൃക ഗ്രാമം സന്ദർശകർക്കായി അടച്ചിടും.

**ഇടിമിന്നൽ ജാഗ്രതാ നിർദേശം:**

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Following an orange alert from the IMD, Wayanad District Collector V. Chelsasine has imposed strict restrictions on tourism-related activities in the district. Homestays, adventure tourism, trekking, quarrying, and soil removal have been temporarily suspended in vulnerable areas, along with the closure of the 'En Ooru' heritage village for visitors.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387549/wayanad-tourism-curbs-orange-alert)