---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽ ലൈംഗികമായി ഉപദ്രവിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ"
english_title: "Absconding Accused Arrested in Train Sexual Assault Case Involving Minor Girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387547/train-sexual-assault-minor-girl-arrest"
published_at: "2026-10-17T22:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3a93e9b0b1_train-sexual-assault-minor-girl-arrest.jpg"
keywords: ["KeralaCrime", "RailwayPolice", "MinorSafety", "SexualAssault", "Ernakulam"]
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽ ലൈംഗികമായി ഉപദ്രവിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

> **Lead Summary:** **കൊച്ചി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ എറണാകുളം റെയിൽവേ പോലീസ് പിടികൂടി. തൊടുപുഴ ആലക്കോട് ചിലവ് താന്നിയാനിക്കൽ വീട്ടിൽ വി.എം. ഏലിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യറാണി എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ അതിക്രമം നടന്നത്.

## Article Content

**കൊച്ചി: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്രെയിനിൽ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ എറണാകുളം റെയിൽവേ പോലീസ് പിടികൂടി. തൊടുപുഴ ആലക്കോട് ചിലവ് താന്നിയാനിക്കൽ വീട്ടിൽ വി.എം. ഏലിയാസ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യറാണി എക്സ്പ്രസിലായിരുന്നു കേസിനാസ്പദമായ അതിക്രമം നടന്നത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടാൻ കഴിഞ്ഞത്. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, എസ്.എച്ച്.ഒ നിസാറുദ്ദീൻ, എസ്.ഐ സുനിൽ, എ.എസ്.ഐ ഡിനിൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Ernakulam Railway Police arrested V.M. Elias, 27, from Thodupuzha in connection with the sexual assault of a minor girl on the Rajarani Express in September. He had been absconding since the incident and was later traced and remanded after a scientific investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387547/train-sexual-assault-minor-girl-arrest)