---
title: "മോഷണശ്രമത്തിനിടെ ജീവനെടുത്തു? ബാത്ത്റൂമിൽ കൈകൾ കൂട്ടിക്കെട്ടി വായ ടേപ്പ് ഉപയോ​ഗിച്ച് മൂടി; ഗുരുഗ്രാമിൽ അധ്യാപകന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ"
english_title: "Burglary Suspected as Teacher's Wife Found Murdered in Gurugram Bathroom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387535/gurugram-teachers-wife-found-murdered"
published_at: "2026-10-17T19:53:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad385c9cb369_gurugram-teachers-wife-found-murdered.jpg"
keywords: ["GurugramMurder", "BurglaryProbe", "HaryanaPolice", "ForensicInvestigation", "CCTVInquiry"]
---

# മോഷണശ്രമത്തിനിടെ ജീവനെടുത്തു? ബാത്ത്റൂമിൽ കൈകൾ കൂട്ടിക്കെട്ടി വായ ടേപ്പ് ഉപയോ​ഗിച്ച് മൂടി; ഗുരുഗ്രാമിൽ അധ്യാപകന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ

> **Lead Summary:** **ഗുരുഗ്രാം: ഹ**രിയാനയിലെ ഗുരുഗ്രാമിൽ 34കാരിയെ വീടിനുള്ളിലെ ബാത്ത്‌റൂമിൽ അതിദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിലും വായയും മുഖവും സെല്ലോടേപ്പ് ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു മൃതദേഹം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സോഹ്ന സ്വദേശിയായ നീതുവിന്റെ മൃതദേഹം ഭർത്താവ് പ്രശാന്ത് കണ്ടെത്തിയത്.

## Article Content

**ഗുരുഗ്രാം: ഹ**രിയാനയിലെ ഗുരുഗ്രാമിൽ 34കാരിയെ വീടിനുള്ളിലെ ബാത്ത്‌റൂമിൽ അതിദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൈകൾ കൂട്ടിക്കെട്ടിയ നിലയിലും വായയും മുഖവും സെല്ലോടേപ്പ് ഉപയോഗിച്ച് മൂടിയ നിലയിലുമായിരുന്നു മൃതദേഹം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സോഹ്ന സ്വദേശിയായ നീതുവിന്റെ മൃതദേഹം ഭർത്താവ് പ്രശാന്ത് കണ്ടെത്തിയത്.

സ്വകാര്യ സ്‌കൂൾ അധ്യാപകനായ പ്രശാന്ത് രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോൾ വീട്ടുസാധനങ്ങൾ മുഴുവൻ അലങ്കോലമായി കിടക്കുന്നത് കണ്ട് നടത്തിയ തിരച്ചിലിലാണ് ബാത്ത്‌റൂമിൽ നീതുവിനെ ജീവനറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സോഹ്‌നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

സംഭവം അറിഞ്ഞ് എ.സി.പി മുകേഷ് യാദവിന്റെയും സോഹ്‌ന സദർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെയും നേതൃത്വത്തിലുള്ള വലിയ പോലീസ് സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. വീട് അലങ്കോലപ്പെട്ട് കിടക്കുന്നതിനാൽ മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണോ ഇതെന്ന് പോലീസ് കടുത്ത സംശയം പ്രകടിപ്പിക്കുന്നുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

**English Summary: **A 34-year-old woman named Neetu was found murdered inside the bathroom of her house in Gurugram, Haryana. Her hands were tied, and her face and mouth were taped. Police suspect a burglary attempt and have launched an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387535/gurugram-teachers-wife-found-murdered)