---
title: "കൊലപാതകമോ ....? എളമക്കരയിലെ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം; ഭാര്യയും മകളും കസ്റ്റഡിയിൽ"
english_title: "Mysterious Death on Elamakkara Railway Track; Wife and Daughter Detained"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387533/elamakkara-railway-track-body-found"
published_at: "2026-10-17T19:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad383459046b_elamakkara-railway-track-body-found.jpg"
keywords: ["RailwayTrack", "KochiNews", "PoliceInvestigation", "SuspiciousDeath", "OdishaNative"]
---

# കൊലപാതകമോ ....? എളമക്കരയിലെ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം; ഭാര്യയും മകളും കസ്റ്റഡിയിൽ

> **Lead Summary:** **കൊച്ചി: **എളമക്കരയിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അജിത് നായക്കിന്റെ മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ 1:20-ഓടെ പോണക്കരയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ ഭാര്യയെയും മകളെയും എളമക്കര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

## Article Content

**കൊച്ചി: **എളമക്കരയിൽ റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അജിത് നായക്കിന്റെ മൃതദേഹമാണ് ശനിയാഴ്ച പുലർച്ചെ 1:20-ഓടെ പോണക്കരയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ ഭാര്യയെയും മകളെയും എളമക്കര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

രാവിലെ അതുവഴി കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ മൃതദേഹം കണ്ട് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹത്തിലെ പരിക്കുകൾ ട്രെയിനിൽ നിന്ന് വീണുണ്ടായതോ ട്രെയിൻ തട്ടിയതുമൂലം ഉണ്ടായതോ അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അജിതിന്റെ വീട്ടിൽ വഴക്കുണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഭാര്യയെയും മകളെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

The body of Ajit Nayak, an Odisha native, was found on a railway track near Ponakkara in Elamakkara, Kochi, under suspicious circumstances. Police said the injuries did not appear consistent with a train accident and have detained his wife and daughter for questioning after a reported domestic dispute.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387533/elamakkara-railway-track-body-found)