---
title: "കേന്ദ്രത്തെ ഞെട്ടിച്ച് ത്രിവർണ തരംഗം... സമരഭൂമിയായി രാജ്യ തലസ്ഥാനം; അഭിജിത് ദീപ്കെ, നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ"
english_title: "Leaders Detained Ahead of Tricolour March as Delhi Turns Protest Zone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387404/leaders-detained-ahead-tricolour-march-delhi"
published_at: "2026-10-16T20:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad24298de267_leaders-detained-ahead-tricolour-march-delhi.jpg"
keywords: ["DelhiProtest", "ElectionCommission", "CJP", "PoliceCustody"]
---

# കേന്ദ്രത്തെ ഞെട്ടിച്ച് ത്രിവർണ തരംഗം... സമരഭൂമിയായി രാജ്യ തലസ്ഥാനം; അഭിജിത് ദീപ്കെ, നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ

> **Lead Summary:** ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കണ്‍വീനര്‍ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്.

## Article Content

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സിജെപി ആഹ്വാനം ചെയ്ത തിരംഗ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കണ്‍വീനര്‍ അഭിജീത് ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്.

അതേസമയം, മാര്‍ച്ചുമായി സിജെപി മുന്നോട്ട് പോകുകയാണ്. പ്രതിഷേധത്തിന്റെ ഭാ​ഗമായി നേഹ ബോറയേയും കസ്റ്റഡിയിലെടുത്തു. ബലം പ്രയോ​ഗിച്ച് വണ്ടിയിൽ കയറ്റുകയായിരുന്നു. മണ്ഡി ഹൗസിന് സമീപത്തുവെച്ചാണ് കസ്റ്റഡിയിലെടുത്തത്.

ദീപ്കെയുടെ വസതിയിൽ ഡൽഹി പൊലീസെത്തി തിരംഗ മാർച്ച് നടത്തരുതെന്ന് നോട്ടീസ് നൽകിയിരുന്നു. എങ്കിലും ദേശീയപതാകയുമേന്തി മാർച്ചുമായി പ്രവർത്തകർ മുന്നോട്ട് നീങ്ങുകയാണ്. സിജെപിയുടെ തിരംഗ മാർച്ച് നേരിടാൻ ദില്ലി കൊണാട്ട് പ്ലേസിൽ നിരവധി പൊലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.

സ്ഥലത്ത് സിസിടിവി ഉൾപ്പെടെ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിനായി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എങ്കിലും ദേശീയപതാകയുമേന്തി മാർച്ചുമായി പ്രവർത്തകർ മുന്നോട്ട് നീങ്ങുകയാണ്.

ദേശീയ പതാകയേന്തിയവരെ പിടിച്ചു മാറ്റാൻ പൊലീസ് ശ്രമിക്കുകയാണ്. അതേസമയം, പിരിഞ്ഞു പോകാതെ വിദ്യാർഥികൾ മുന്നോട്ട് നീങ്ങുകയാണ്. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ച് കസ്റ്റഡിയിലെടുത്ത് നീക്കാനാണ് പൊലീസിന്റെ ശ്രമം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടും ജന്തര്‍മന്തറില്‍ ദേശീയപതാകയേന്തി സമരം ചെയ്തതിന് കസ്റ്റഡിയിലായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നീ നേതാക്കളുടെ മോചനമാവശ്യപ്പെട്ടുമാണ് മാര്‍ച്ച്.

ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ വെല്‍ഫെയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍സാര്‍ അബൂബക്കര്‍, ഫ്രറ്റേണിറ്റി ദേശീയ ജനറല്‍ സെക്രട്ടറി ലുബൈബ് ബഷീര്‍ തുടങ്ങിയവരാണ് കസ്റ്റഡിയിലായത്.

Delhi Police detained CJP convener Abhijeet Deepke and several other leaders moments before a tricolour march in Connaught Place began. The protest, demanding the resignation of Chief Election Commissioner Gyanesh Kumar and withdrawal of voter list revision measures, continued despite heavy police deployment and security.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387404/leaders-detained-ahead-tricolour-march-delhi)