---
title: "'കഴിഞ്ഞ പത്തുവർഷം വിമർശിച്ചു, ഇപ്പോൾ തിരുത്താനുള്ള ഉത്തരവാദിത്വം'; ആരോഗ്യവകുപ്പിലെ മാറ്റങ്ങളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ"
english_title: "K Muraleedharan Says He Is Trying to Avoid Repeating Past Health Department Mistakes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387392/k-muralidharan-health-department-mistakes"
published_at: "2026-10-16T17:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad21808167a8_k-muralidharan-health-department-mistakes.jpg"
keywords: ["HealthDepartment", "KMuralidharan", "KeralaHealth", "MedicalCollege", "HealthMinister"]
---

# 'കഴിഞ്ഞ പത്തുവർഷം വിമർശിച്ചു, ഇപ്പോൾ തിരുത്താനുള്ള ഉത്തരവാദിത്വം'; ആരോഗ്യവകുപ്പിലെ മാറ്റങ്ങളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളെ നിലത്ത് കിടതുന്നത് ഒഴിവാക്കാനായി.

## Article Content

തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ അഞ്ചുമാസത്തിനുള്ളിൽ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചുവെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളെ നിലത്ത് കിടതുന്നത് ഒഴിവാക്കാനായി.

ആരോഗ്യവകുപ്പിലെ പോരായ്മകൾ വസ്തുനിഷ്ഠമായി പരിശോധന നടത്തി പരിഹരിക്കും. ആരോഗ്യവകുപ്പിനെ കഴിഞ്ഞ പത്തുവർഷം ഞാൻ വിമർശിച്ചിട്ടുണ്ട്.

ഞാൻ ശ്രമിക്കുന്നത് അവ ആവർത്തിക്കാതിരിക്കാൻ. കഴിഞ്ഞ പത്തുവർഷത്തെ എന്റെ വിമർശനം ഉത്തരവാദിത്വത്തോട് കൂടിയുള്ളത്. ഞാൻ നോക്കുന്നത് വിമർശനങ്ങൾ വന്നപ്പോൾ എന്ത് നടപടിയാണ് കഴിഞ്ഞ പത്തുവർഷം ആരോഗ്യവകുപ്പ് സ്വീകരിച്ചത്.

ഒരു വാർത്ത ലഭിച്ചാൽ അതിൽ അന്വേഷണം നടത്താതെ തീരുമാനമെടുക്കുന്നത് ശരിയല്ല. പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവിൽ അവരുടെ ബന്ധുക്കൾക്കല്ല പരാതി, മറ്റു ചിലർക്കാണ് അതിന്റെ ഉദ്ദേശം വേറെ.

അത്യാവശ്യം വേണ്ട എല്ലാ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 10 വർഷം ആരോ​ഗ്യ വകുപ്പിനെ താൻ കല്ലെറിഞ്ഞിരുന്നുവെന്ന് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു.

കല്ലേറ് തിരിച്ചു കിട്ടുമ്പോഴാണ് അത് ബോധ്യമാകുന്നത് എന്നും കെ മുരളീധരൻ. മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങിൽ വെച്ചായിരുന്നു ആരോ​ഗ്യ മന്ത്രിയുടെ പ്രതികരണം.

നിങ്ങളൊക്കെ പഠിച്ച് ഇറങ്ങുമ്പോൾ സർക്കാരാണ് പഠിപ്പിച്ചത് എന്ന് മറക്കരുതെന്ന് വിദ്യാർഥികളോട് പറഞ്ഞ മന്ത്രി കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പ് ആണ് നമ്മുടേതെന്നും പറഞ്ഞു. ഒരുപാട് പഴി കേൾക്കേണ്ടി വരുമെന്നും മന്ത്രി ഉപദേശിക്കുന്നുണ്ട്.  

Health Minister K. Muraleedharan said several initiatives were launched in the health department over the past five months to prevent patients from having to lie on the floor. He said he has long criticized the department and is now working to ensure those mistakes are not repeated, while stressing that complaints should be investigated before any decision is taken.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387392/k-muralidharan-health-department-mistakes)