---
title: "ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചു, ഭൂമിയും വനഭൂമിയും ആനത്താരകളും പ്രതിഷേധവിഷയം"
english_title: "CPM Strike in Idukki Today; Plus One Improvement Exam Postponed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387274/cpm-strike-idukki-exam-postponed"
published_at: "2026-10-16T06:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad17d38768c0_cpm-strike-idukki-exam-postponed.jpg"
keywords: ["CPMStrike", "IdukkiNews", "PlusOneExam", "LandIssue", "ElephantCorridor"]
---

# ജില്ലയിൽ ഇന്ന് സിപിഎം ഹർത്താൽ; പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റിവെച്ചു, ഭൂമിയും വനഭൂമിയും ആനത്താരകളും പ്രതിഷേധവിഷയം

> **Lead Summary:** ഇടുക്കി: ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

## Article Content

ഇടുക്കി: ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്‌ട്രൽ മാപ്പിലെ അവ്യക്തത നീക്കുക, സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

അവശ്യ സർവീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേള, പിആർഡിഎസ് പരിപാടിക്കായി പോകുന്ന വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്ന് നടക്കേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവെച്ചു. ഇടുക്കി ജില്ലയിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.

ഹർത്താൽ മൂലം നേരിടേണ്ടി വന്നേക്കാവുന്ന യാത്രാസൗകര്യ തടസ്സങ്ങൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവെക്കാൻ പരീക്ഷാ ബോർഡ് തീരുമാനിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

CPM’s dawn-to-evening strike in Idukki began today, with protests centered on land issues, cadastral map ambiguity, and moves related to CHR land and elephant corridors. In response to possible travel disruptions, the Plus One improvement exam scheduled for today has been postponed, and the revised date will be announced later.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387274/cpm-strike-idukki-exam-postponed)