---
title: "മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോയ യാത്ര അവസാന യാത്രയായി; കണ്ണൂരിലെ പ്രമുഖ വ്ലോഗർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം"
english_title: "Kannur Vlogger Anoop Dies in Road Accident While Heading to Mahe Festival Coverage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387272/kannur-vlogger-anoop-dies-road-accident"
published_at: "2026-10-16T06:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad17ba3dcd63_kannur-vlogger-anoop-dies-road-accident.jpg"
keywords: ["KannurVlogger", "RoadAccident", "MaheFestival", "Anoop", "KeralaNews"]
---

# മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോയ യാത്ര അവസാന യാത്രയായി; കണ്ണൂരിലെ പ്രമുഖ വ്ലോഗർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം

> **Lead Summary:** കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ വ്ലോഗറായ ചാലാട് സ്വദേശി അനൂപ് വാഹനാപകടത്തിൽ മരിച്ചു. മാഹിയിലെ പള്ളിപ്പെരുന്നാള്‍ ചിത്രീകരിക്കാന്‍ സുഹൃത്തുമൊത്ത് പോകുമ്പോഴാണ് അപകടം. നടാലില്‍ ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂര്‍: കണ്ണൂരിലെ പ്രമുഖ വ്ലോഗറായ ചാലാട് സ്വദേശി അനൂപ് വാഹനാപകടത്തിൽ മരിച്ചു. മാഹിയിലെ പള്ളിപ്പെരുന്നാള്‍ ചിത്രീകരിക്കാന്‍ സുഹൃത്തുമൊത്ത് പോകുമ്പോഴാണ് അപകടം. നടാലില്‍ ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചശേഷം ബൈക്കില്‍ തട്ടുകയും അനൂപും ഷബീറും സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട ബൈക്കിന് മുകളിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. അപകടം സംഭവിച്ചതിന് പിന്നാലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഗുരുതരമായി പരുക്കേറ്റ ഷബീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന അനൂപ് പൊതുപ്രശ്നങ്ങള്‍ അവതരിപ്പിച്ചും ശ്രദ്ധേയനായിരുന്നു. 12 മണിക്കൂര്‍ മുന്‍പാണ് അവസാനമായി ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുവച്ചത്.

**കണ്ണൂര്‍ ദസറയെ കുറിച്ചുള്ളതായിരുന്നു പോസ്റ്റ്.** മനസ്സറിഞ്ഞ് സന്തോഷിക്കാൻ കിട്ടുന്ന നിമിഷങ്ങളെ നമ്മൾ ഒരിക്കലും കൈവിടരുത്… അത്തരം സന്തോഷങ്ങളെ ചേർത്തുപിടിക്കുക, നെഞ്ചോട് ചേർക്കുക… ഇതുപോലെ നമ്മുടെ സ്വന്തം കണ്ണൂർ ദസറയെ നെഞ്ചോട് ചേർക്കാം!' എന്നായിരുന്നു പോസ്റ്റ്.

A prominent Kannur-based vlogger, Anoop from Chalaad, died in a road accident while traveling with a friend to cover the Mahe church festival. His friend Shabeer suffered serious injuries and is undergoing treatment at a private hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387272/kannur-vlogger-anoop-dies-road-accident)