---
title: "കോഴിക്കോട് നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി"
english_title: "Afternoon Holiday for Educational Institutions in Kozhikode City Limits Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387269/kozhikode-afternoon-holiday-education-institutions"
published_at: "2026-10-16T06:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad175391a77f_kozhikode-afternoon-holiday-education-institutions.jpg"
keywords: ["KozhikodeNews", "EducationHoliday", "VicePresidentVisit", "TrafficRestriction", "KeralaNews"]
---

# കോഴിക്കോട് നഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി

> **Lead Summary:** കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി.

## Article Content

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കോഴിക്കോട് നഗരത്തിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി.

കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും അവധി ബാധകമല്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തുന്ന കർശന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായാണ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ 7 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്‌ഷൻ, ചാലപ്പുറം, മാങ്കാവ് ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ടവർ നിയന്ത്രണങ്ങൾക്ക് അനുസരിച്ചു യാത്ര ക്രമീകരിക്കണമെന്നും യാത്ര നേരത്തെയാക്കണമെന്നും പൊലീസ് നിർദേശം നൽകി.

Educational institutions in Kozhikode city limits will remain closed after noon today in connection with the Vice President’s visit. The exemption applies to scheduled public and university examinations, while traffic restrictions will be in force from 4 pm to 7 pm in several parts of the city.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387269/kozhikode-afternoon-holiday-education-institutions)