---
title: "ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; കോഴിക്കോട്, മലപ്പുറം സ്വദേശികളുടെ മരണത്തിൽ അന്വേഷണം"
english_title: "Malayali Couple Found Dead in Gurugram Flat; Probe Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387267/gurugram-flat-malayali-couple-found-dead"
published_at: "2026-10-16T06:01:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad17152b908d_gurugram-flat-malayali-couple-found-dead.jpg"
keywords: ["MalayaliCouple", "GurugramNews", "KeralaNews", "DeathProbe", "PoliceInvestigation"]
---

# ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; കോഴിക്കോട്, മലപ്പുറം സ്വദേശികളുടെ മരണത്തിൽ അന്വേഷണം

> **Lead Summary:** ന്യൂഡൽഹി: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻഐടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്‌ലം എൻ.സി., ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാന എന്നിവരാണ് മരിച്ചത്.

## Article Content

ന്യൂഡൽഹി: കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഹരിയാനയിലെ ഗുരുഗ്രാമിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എൻഐടിയിൽ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി അസ്‌ലം എൻ.സി., ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാന എന്നിവരാണ് മരിച്ചത്.

ഗുരുഗ്രാം സെക്ടർ 68ലെ മറീന അപ്പാർട്ട്‌മെന്റിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവർക്ക് മക്കളില്ല.

വിവരമറിഞ്ഞെത്തിയ ഡൽഹി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി.

ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ ഇന്ന് വിട്ടുനൽകുമെന്നാണ് വിവരം. ദമ്പതികളുടെ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളിൽ വ്യക്തത ലഭിക്കുകയുള്ളൂ.

A Malayali couple from Kozhikode and Malappuram was found dead inside a flat in Gurugram’s Sector 68. Police completed inquest procedures and shifted the bodies for postmortem, while the cause of death remains unclear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387267/gurugram-flat-malayali-couple-found-dead)