---
title: "മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം; തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വ്യാപക മഴ, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്"
english_title: "Thulavarsham Begins: Widespread Rain, Orange Alert in Seven Kerala Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387254/thulavarsham-begins-orange-alert-kerala-districts"
published_at: "2026-10-15T21:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0f2af74419_thulavarsham-begins-orange-alert-kerala-districts.jpg"
keywords: ["KeralaRain", "Thulavarsham", "IMDAlert", "OrangeAlert", "NortheastMonsoon"]
---

# മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം; തുലാവർഷത്തിന്റെ വരവറിയിച്ച് സംസ്ഥാനത്ത് വ്യാപക മഴ, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. കൂടുതൽ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിൽ കൂടി ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. മറ്റ് 7 ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുന്നുണ്ട്. നാളെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. കൂടുതൽ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിൽ കൂടി ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ് ഉള്ളത്. മറ്റ് 7 ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുന്നുണ്ട്. നാളെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളായ അച്ചൻകോവിൽ, അമ്പനാട് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. അമ്പനാട് പ്രിയ എസ്റ്റേറ്റിൽ റോഡുകൾ തകർന്നിട്ടുണ്ട്. തിരുവനന്തപുരം നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടിയോടുകൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. കാലവർഷം രാജ്യത്തുനിന്ന് പൂർണ്ണമായി പിൻവാങ്ങിയതിന് പിന്നാലെയാണ് കേരളത്തിൽ വടക്കുകിഴക്കൻ മൺസൂൺ മഴയ്ക്ക് (തുലാവർഷം) തുടക്കമായിരിക്കുന്നത്. ഡിസംബർ വരെ തുലാവർഷം നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തൽ.

വടക്കൻ കാറ്റ് ശക്തമായി വീശുന്ന സാഹചര്യത്തിൽ വൈകുന്നേരങ്ങളിലും രാത്രികളിലും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

The India Meteorological Department has officially announced the onset of the Northeast Monsoon in Kerala, triggering heavier rain warnings across the state. Orange alerts are now in place in seven districts, with strong rain and thunderstorms expected in southern and hilly regions.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387254/thulavarsham-begins-orange-alert-kerala-districts)