---
title: "മാരകമയക്കുമരുന്നുമായി ആലുവയിൽ കോഴിക്കോട് നാദാപുരം സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ; ലഹരിയുമായി എത്തിയത് കാറിൽ"
english_title: "Two Arrested in Aluva with MDMA; 3.68 Grams Seized from Car"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387244/aluva-mdma-two-arrested-car-seizure"
published_at: "2026-10-15T19:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0deae995a9_aluva-mdma-two-arrested-car-seizure.jpg"
keywords: ["MDMASeizure", "Aluva", "ExciseRaid", "KeralaCrime", "DrugBust"]
---

# മാരകമയക്കുമരുന്നുമായി ആലുവയിൽ കോഴിക്കോട് നാദാപുരം സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ; ലഹരിയുമായി എത്തിയത് കാറിൽ

> **Lead Summary:** കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി കോഴിക്കോട്, തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. തൃശൂർ സ്വദേശി സുഹൈൽ , കോഴിക്കോട് നാദാപുരം സ്വദേശി വരിക്കോളി വണ്ണതാംകണ്ടിയിൽ സൂരജ് എസ് ആർ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

കൊച്ചി: ആലുവയിൽ എംഡിഎംഎയുമായി കോഴിക്കോട്, തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാക്കൾ കുടുങ്ങിയത്. തൃശൂർ സ്വദേശി സുഹൈൽ , കോഴിക്കോട് നാദാപുരം സ്വദേശി വരിക്കോളി വണ്ണതാംകണ്ടിയിൽ സൂരജ് എസ് ആർ എന്നിവരാണ് അറസ്റ്റിലായത്.

കാറിൽ കടത്തുകയായിരുന്ന 3.68 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ചൂണ്ടി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അരുൺകുമാർ, ഷാഡോ ടീം അംഗങ്ങളായ രാജേഷ്, അമൽ, വിഷ്ണു, സലാഹുദ്ദീൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Two men, including a native of Nadapuram in Kozhikode, were arrested in Aluva after excise officials seized MDMA from their car. The 3.68 grams of contraband were recovered during a check conducted as part of Operation Thunder.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387244/aluva-mdma-two-arrested-car-seizure)