---
title: "വൻ ദുരന്തം...! പാകിസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; 29 കുട്ടികളും അധ്യാപികയും മരിച്ചു"
english_title: "School Roof Collapse in Pakistan Kills 29 Children and Teacher"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387225/pakistan-school-roof-collapse-kills-29"
published_at: "2026-10-15T16:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad0b38f0f4e7_pakistan-school-roof-collapse-kills-29.jpg"
keywords: ["PakistanSchoolCollapse", "PeshawarTragedy", "SchoolRoofCollapse", "EducationSafety", "BuildingSafety"]
---

# വൻ ദുരന്തം...! പാകിസ്ഥാനിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; 29 കുട്ടികളും അധ്യാപികയും മരിച്ചു

> **Lead Summary:** **കറാച്ചി: **പാകിസ്ഥാനിലെ പേഷ്വാറിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 29 വിദ്യാർത്ഥികളും ഒരു അധ്യാപികയും ദാരുണമായി കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് ഈ വലിയ ദുരന്തമുണ്ടായത്. അപകടത്തിൽ 40-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഏറെയും 13 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

## Article Content

**കറാച്ചി: **പാകിസ്ഥാനിലെ പേഷ്വാറിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് 29 വിദ്യാർത്ഥികളും ഒരു അധ്യാപികയും ദാരുണമായി കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ചയാണ് ഈ വലിയ ദുരന്തമുണ്ടായത്. അപകടത്തിൽ 40-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഏറെയും 13 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

പേഷ്വാറിലെ ദിർ കോളനിയിൽ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്കൂളിലാണ് അപകടം സംഭവിച്ചത്. വിദ്യാഭ്യാസ ട്രസ്റ്റ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ ആകെ 110 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയിരുന്നത്. തകർന്നുവീണ മുകൾ നിലയിലെ ക്ലാസ് മുറിയിൽ മാത്രം സംഭവസമയത്ത് 30 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. രണ്ടാം നിലയിലെ കെട്ടിടത്തിന്റെ മേൽക്കൂരയാണ് പൂർണ്ണമായി തകർന്നു വീണത്.

ഇടുങ്ങിയ തെരുവിന്റെ അരികിലായുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തോതിൽ കാലതാമസം സൃഷ്ടിച്ചു. കെട്ടിട നിർമ്മാണത്തിനായി നിലവാരമില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിരീക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ സ്കൂൾ ഉടമയെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

A private school roof collapsed in Peshawar, Pakistan, killing 29 students and a teacher and injuring more than 40 others. Officials said most of the victims were under 13, and the school owner has been arrested as an investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387225/pakistan-school-roof-collapse-kills-29)