---
title: "വയറ്റിൽ കുത്തി വീഴ്ത്തി, ഒടുവിൽ സ്വയരക്ഷയ്ക്കായി അമ്മാവൻ തിരിച്ചടിച്ചു; കൗമാരക്കാരന് ദാരുണാന്ത്യം"
english_title: "Teen Killed in Self-Defense After Stabbing Uncle and Two Others in Ahmedabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/387079/teen-killed-self-defense-ahmedabad-uncle-stabbing"
published_at: "2026-10-14T19:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf884dd6be6_teen-killed-self-defense-ahmedabad-uncle-stabbing.jpg"
keywords: ["AhmedabadNews", "SelfDefense", "TeenViolence", "CrimeReport", "PoliceInvestigation"]
---

# വയറ്റിൽ കുത്തി വീഴ്ത്തി, ഒടുവിൽ സ്വയരക്ഷയ്ക്കായി അമ്മാവൻ തിരിച്ചടിച്ചു; കൗമാരക്കാരന് ദാരുണാന്ത്യം

> **Lead Summary:** **അഹമ്മദാബാദ്: സു**ഹൃത്തുക്കൾക്കൊപ്പം ബഹളമുണ്ടാക്കുന്നത് വിലക്കിയതിന് അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. അഹമ്മദാബാദിലെ വസ്ത്രാൽ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. ആക്രമണത്തിൽ അമ്മാവനായ ദിനേശ്, ഭാര്യ പൂജ, സുഹൃത്ത് സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

## Article Content

**അഹമ്മദാബാദ്: സു**ഹൃത്തുക്കൾക്കൊപ്പം ബഹളമുണ്ടാക്കുന്നത് വിലക്കിയതിന് അമ്മാവനടക്കം മൂന്നുപേരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച 16-കാരൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. അഹമ്മദാബാദിലെ വസ്ത്രാൽ പ്രദേശത്താണ് നാടിനെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്. ആക്രമണത്തിൽ അമ്മാവനായ ദിനേശ്, ഭാര്യ പൂജ, സുഹൃത്ത് സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്ദിരാ നഗർ ടെക്ര പ്രദേശത്ത് ദിനേശും ഭാര്യ പൂജയും ഇരിക്കുമ്പോഴാണ് സംഭവം അരങ്ങേറിയത്. സമീപത്ത് പെഡൽ റിക്ഷയിലിരുന്ന് സുഹൃത്തുക്കളുമായി ഉച്ചത്തിൽ ബഹളമുണ്ടാക്കുകയും അശ്ലീല സംസാരങ്ങളിൽ ഏർപ്പെടുകയും ചെയ്ത കൗമാരക്കാരനോട് ശബ്ദം കുറയ്ക്കാനും ബഹളം വെക്കരുതെന്നും ദിനേശ് ആവശ്യപ്പെട്ടു. ഇതിൽ അതീവ പ്രകോപിതനായ 16-കാരൻ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ദിനേശിന്റെ വയറ്റിൽ കുത്തുകയായിരുന്നു. ഈ ആക്രമണം തടയാൻ ശ്രമിച്ചപ്പോഴാണ് പൂജയ്ക്കും സുനിലിനും പരിക്കേറ്റത്.

വയറ്റിൽ ഗുരുതരമായി പരിക്കേറ്റെങ്കിലും ദിനേശ് ധൈര്യം സംഭരിച്ച് കൗമാരക്കാരന്റെ കയ്യിൽനിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ചാക്രമിക്കുകയായിരുന്നു. അരക്കെട്ടിൽ ആഴത്തിൽ കുത്തേറ്റ 16-കാരൻ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. തുടർന്ന് പരിക്കേറ്റ നാലുപേരെയും 108 ആംബുലൻസിൽ അസർവ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കൗമാരക്കാരൻ ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുട്ടിക്കാലം മുതൽ ദിനേശിന്റെ സംരക്ഷണയിലാണ് കൊല്ലപ്പെട്ട 16-കാരൻ വളർന്നിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. അമ്മ പുനർവിവാഹം ചെയ്തതിനെത്തുടർന്നാണ് കുട്ടി അമ്മാവനൊപ്പം കഴിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ കുടുംബത്തിൽ നിന്ന് മാറി താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരം രാമോൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

**English Summary:**

A 16-year-old boy was killed in self-defense after he stabbed his uncle and two others when they confronted him for making a ruckus with friends in Ahmedabad’s Vastral area. Police said the teenager, who had been raised by his uncle, attacked first, and the uncle later snatched the knife and retaliated before all four were taken to hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/387079/teen-killed-self-defense-ahmedabad-uncle-stabbing)