---
title: "ബെന്നിയും രവിയും കുടുങ്ങി....! പഴയ പക മനസ്സിൽ വെച്ച് അക്രമം; ബാറിന് സമീപം യുവാവിനെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച രണ്ടുപേർ പിടിയിൽ"
english_title: "Two Men Arrested for Assaulting Youth Near Pampakuda Bar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386924/pampakuda-bar-assault-arrest"
published_at: "2026-10-13T22:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace65241c372_pampakuda-bar-assault-arrest.jpg"
keywords: ["KeralaCrime", "ErnakulamNews", "PoliceArrest", "BarAssault", "PersonalRivalry"]
---

# ബെന്നിയും രവിയും കുടുങ്ങി....! പഴയ പക മനസ്സിൽ വെച്ച് അക്രമം; ബാറിന് സമീപം യുവാവിനെ തടഞ്ഞുനിർത്തി തല്ലിച്ചതച്ച രണ്ടുപേർ പിടിയിൽ

> **Lead Summary:** **എറണാകുളം: ** പാമ്പാകുട ബാറിനു സമീപം യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി , വെട്ടിമൂട് മുറ്റത്തുകുന്നേൽ വീട്ടിൽ രവി എന്നിവരെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

## Article Content

**എറണാകുളം: ** പാമ്പാകുട ബാറിനു സമീപം യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കാക്കൂർ വെട്ടിമൂട് കദളിക്കാട്ട് വീട്ടിൽ ബെന്നി , വെട്ടിമൂട് മുറ്റത്തുകുന്നേൽ വീട്ടിൽ രവി എന്നിവരെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

ബാറിൽ നിന്നും മദ്യപിച്ച് പുറത്തിറങ്ങിയ പ്രതികൾ വെട്ടിമൂട് സ്വദേശിയായ റീജോയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ റീജോയ്ക്ക് പരുക്കേറ്റിട്ടുണ്ട്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 2019ൽ റീജോയും ബെന്നിയും തമ്മിലും, കഴിഞ്ഞ വർഷം റീജോയും രവിയും തമ്മിലും അടിപിടിയുണ്ടായിരുന്നു. ഈ മുൻപക മനസിൽ വെച്ചാണ് പ്രതികൾ റീജോയെ വീണ്ടും ആക്രമിച്ചതെന്നാണ് കരുതുന്നത്.

പുത്തൻകുരിശ് സർക്കിൾ ഇൻസ്പെക്ടർ എം.പി. എബിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

**English Summary:**

Ramamangalam Police arrested Benny, 63, and Ravi, 54, for assaulting a young man named Reejo near a bar in Pampakuda, Ernakulam. Police said the attack stemmed from an old personal grudge linked to earlier clashes between the parties in 2019 and last year.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386924/pampakuda-bar-assault-arrest)