---
title: "'ഭരണഘടനയെ ഇല്ലാതാക്കാമെന്ന് കരുതേണ്ട, രാജി വെയ്ക്കും വരെ സമരം തുടരും'; ഗ്യാനേഷ് കുമാറിനെതിരെ കടുത്ത നിലപാടുമായി ഇന്ത്യാ സഖ്യം"
english_title: "‘Don’t Think You Can Erase the Constitution’: INDIA Bloc Vows Protest Until Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386907/india-bloc-protest-gyanesh-kumar-resignation"
published_at: "2026-10-13T19:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace347792246_india-bloc-protest-gyanesh-kumar-resignation.jpg"
keywords: ["IndiaBloc", "RahulGandhi", "ElectionCommission", "JantarMantar", "OppositionProtest"]
---

# 'ഭരണഘടനയെ ഇല്ലാതാക്കാമെന്ന് കരുതേണ്ട, രാജി വെയ്ക്കും വരെ സമരം തുടരും'; ഗ്യാനേഷ് കുമാറിനെതിരെ കടുത്ത നിലപാടുമായി ഇന്ത്യാ സഖ്യം

> **Lead Summary:** **ഡൽഹി: **മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിൽ തീരുമാനം. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പോരാടുമെന്ന് നേതാക്കൾ വ്യക്തമാക്കി. തുടർ സമരങ്ങളുടെ രൂപരേഖ ചർച്ച ചെയ്യാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ ചായസത്ക്കാരത്തിന് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്.

## Article Content

**ഡൽഹി: **മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെയ്ക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിൽ തീരുമാനം. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പോരാടുമെന്ന് നേതാക്കൾ വ്യക്തമാക്കി. തുടർ സമരങ്ങളുടെ രൂപരേഖ ചർച്ച ചെയ്യാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരുക്കിയ ചായസത്ക്കാരത്തിന് ശേഷമാണ് ഈ നിർണ്ണായക പ്രഖ്യാപനം പുറത്തുവന്നത്.

ഇന്നലെ നടന്നത് ഐതിഹാസിക സമരമാണെന്നും, വോട്ടുകൊള്ള രാജ്യത്തിന് മുന്നിൽ തുറന്നുകാട്ടാൻ എല്ലാവരും ഒറ്റക്കെട്ടാണെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. ബിജെപി രാജ്യത്തെ ഒറ്റു കൊടുക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സമാന്തര സമരങ്ങളില്ലെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഒരേയൊരു സമരം മാത്രമേയുള്ളൂ എന്നും കൂട്ടിച്ചേർത്തു. ജന്തർമന്തറിൽ സമരം പാടില്ലെന്ന സർക്കാർ ഉത്തരവ് അംഗീകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഭരണഘടനയെ ഇല്ലാതാക്കി രക്ഷപ്പെടാമെന്ന് പ്രധാനമന്ത്രി മോദിയും അമിത് ഷായും ഗ്യാനേഷും കരുതേണ്ടെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

ജനാധിപത്യം സംരക്ഷിക്കാൻ എന്തും നൽകാൻ തയ്യാറാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പ്രതികരിച്ചു. ഗ്യാനേഷ് കുമാർ ഒരു പവെയെപ്പോലെയാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ജന്തർമന്തറിനെ പ്രതിഷേധ വേദിയിൽ നിന്ന് ഒഴിവാക്കിയ നടപടിയെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അപലപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് ടിഎംസി നേതാവ് സുപ്രിയ സുലെ ഓർമ്മിപ്പിച്ചു.

ജനാധിപത്യത്തിനായുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. വോട്ടുകൊള്ളക്കാർ ഇപ്പോൾ ജന്തർമന്തറും മോഷ്ടിച്ചിരിക്കുകയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി വിമർശിച്ചു. ഗ്യാനേഷ് കുമാർ ഒരു മാഫിയ ആണെന്നും അയാളെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു. ബിജെപിയാണ് ഒരേയൊരു ശത്രുവെന്നും ഇന്ത്യയെ ജനാധിപത്യ രാജ്യമാക്കുന്നതിൽ അവർക്ക് യാതൊരു പങ്കുമില്ലെന്നും നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കി.

The INDIA bloc has decided to continue its protest until Chief Election Commissioner Gyanesh Kumar resigns, after a meeting chaired by Rahul Gandhi. Opposition leaders said they would stand united to defend democracy and rejected the government’s restrictions on protests at Jantar Mantar.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386907/india-bloc-protest-gyanesh-kumar-resignation)