---
title: "കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് എം എം സുദർശനകുമാർ അന്തരിച്ചു"
english_title: "Former Kerala Police Association State President MM Sudarshanakumar Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386761/kerala-police-association-president-dies"
published_at: "2026-10-12T20:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accf64703878_kerala-police-association-president-dies.jpg"
keywords: ["KeralaPoliceAssociation", "MMSudarshanakumar", "KozhikodeNews", "PolicePensioners", "Obituary"]
---

# കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് എം എം സുദർശനകുമാർ അന്തരിച്ചു

> **Lead Summary:** കോഴിക്കോട് : കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായ എം എം സുദർശനകുമാർ അന്തരിച്ചു. സംസ്കാരം രാവിലെ 11.30 ന് ഒഞ്ചിയത്തെ വീട്ടുവളപ്പിൽ.

## Article Content

കോഴിക്കോട് : കേരള പോലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റും പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായ എം എം സുദർശനകുമാർ അന്തരിച്ചു. സംസ്കാരം രാവിലെ 11.30 ന് ഒഞ്ചിയത്തെ വീട്ടുവളപ്പിൽ.

കോഴിക്കോട് ഡിസ്ട്രിക്ട് പോലീസ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ മൾട്ടി പെർപസ് കോ-ഓപ്പറേറ്റീവ് മൾട്ടി പെർപസ് ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ്, സി പി ഐ (എം) ഒഞ്ചിയം ലോക്കൽ കമ്മിറ്റി അംഗം, കെ എസ് എസ് പി യു വടകര ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഒഞ്ചിയത്തെ സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു.

പരേതരായ മണ്ടോടി ഗോപാലകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ശോഭ ചത്തോത്ത്.

മക്കൾ: വൈശാഖ് എസ് (കെ എസ് എഫ് ഇ കല്ലാച്ചി ശാഖ), ശ്രുതി എസ് (പ്രധാനധ്യാപിക, ഊരാളുങ്കൽ വി വി എൽ പി സ്കൂൾ). മരുമക്കൾ: പ്രജീഷ് മണ്ടോടി (മാധവി സ്റ്റോർസ്, ഒഞ്ചിയം), ഡോ. തീർത്ഥ (പേരാമ്പ്ര). സഹോദരൻ: സോമശേഖരൻ എം എം.

MM Sudarshanakumar, former state president of the Kerala Police Association and a member of the Pensioners Association state executive committee, has died at the age of 64. His cremation will be held at 11.30 a.m. at his home compound in Onchiyam, Kozhikode.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386761/kerala-police-association-president-dies)