---
title: "'വെട്ടി ശരിയാക്കും...'; വടിവാളുമായി ഭീഷണി, പോസ്റ്റ് ഇടിച്ചു തകർത്തു; തിരുവൻവണ്ടൂരിൽ ലഹരി സംഘത്തിന്റെ വിളയാട്ടം"
english_title: "Sword-Wielding Drug Gang Sparks Panic in Thiruvvanvandoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386662/sword-wielding-drug-gang-panic"
published_at: "2026-10-12T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc673743642_sword-wielding-drug-gang-panic.jpg"
keywords: ["DrugGang", "SwordThreat", "AlappuzhaNews", "Chengannur", "KeralaCrime"]
---

# 'വെട്ടി ശരിയാക്കും...'; വടിവാളുമായി ഭീഷണി, പോസ്റ്റ് ഇടിച്ചു തകർത്തു; തിരുവൻവണ്ടൂരിൽ ലഹരി സംഘത്തിന്റെ വിളയാട്ടം

> **Lead Summary:** **ആലപ്പുഴ: **ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെത്തിയ സംഘം ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി.

## Article Content

**ആലപ്പുഴ: **ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെത്തിയ സംഘം ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി.

ഇന്നലെ ഉച്ചമുതൽ ആരംഭിച്ച ലഹരി സംഘത്തിന്റെ ശല്യം രാത്രിയിലും ആവർത്തിച്ചതോടെ നാട്ടുകാർ കൂട്ടത്തോടെ രംഗത്തിറങ്ങുകയായിരുന്നു. സംഘത്തില ഒരാളെ നാട്ടുകാരുടെ സഹായത്തോടെ ഓതറയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് രണ്ട് പ്രതികളെ ചെങ്ങന്നൂർ നഗരത്തിലെ ബാറിൽ നിന്നും രാത്രിയോടെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ലഹരി സംഘത്തിന്റെ അതിക്രമത്തിന്റെയും ഭീഷണിപ്പെടുത്തലുകളുടെയും ദൃശ്യങ്ങൾ  പുറത്ത് വന്നിട്ടുണ്ട്. വടിവാൾ കാണിച്ച് വെട്ടി റെഡിയാക്കുമെന്ന തരത്തിലുള്ള സംഘത്തിന്റെ ഭീഷണി നാട്ടുകാരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

**English Summary:**

A drug gang caused panic in Thiruvvanvandoor near Chengannur in Alappuzha by driving recklessly, damaging an electric pole and threatening residents with a sword. Police, along with locals, detained three accused, while one more suspect remains at large.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386662/sword-wielding-drug-gang-panic)