---
title: "മാവേലിക്കരയിൽ നടുക്കുന്ന ദുരന്തം; അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിൽ നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ചു, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി"
english_title: "Two-Year-Old Killed by Train in Mavelikkara; Mother Booked for Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386658/mavelikkara-train-accident-child-killed"
published_at: "2026-10-12T09:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc63ef3a42f_mavelikkara-train-accident-child-killed.jpg"
keywords: ["Mavelikkara", "TrainAccident", "KeralaNews", "ChildDeath", "PoliceCase"]
---

# മാവേലിക്കരയിൽ നടുക്കുന്ന ദുരന്തം; അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിൽ നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ചു, അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി

> **Lead Summary:** **മാവേലിക്കര: **അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിനു സമീപം നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ അമ്മ അഖിലയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

## Article Content

**മാവേലിക്കര: **അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിനു സമീപം നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ചു മരിച്ചു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പരിക്കേറ്റ അമ്മ അഖിലയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.45-ഓടെ ളാഹ റെയിൽവേ ഗേറ്റിനു സമീപമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇവർക്ക് മേൽ ഇടിച്ചത്. ട്രെയിൻ ഇടിയുടെ ആഘാതത്തിൽ ഇരുവരും ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

അഖില ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയും എടുത്തു ട്രാക്കിനു നടുവിൽ നിൽക്കുകയായിരുന്നുവെന്നും, ട്രെയിൻ അടുത്തുവരുന്നത് കണ്ടപ്പോൾ മാറാൻ ശ്രമിച്ചെങ്കിലും അതിനിടയിലാണ് അപകടം സംഭവിച്ചതെന്നും ആർ.പി.എഫ് വ്യക്തമാക്കി. നിലവിൽ പരിക്കേറ്റ് ചികിത്സയിലുള്ള അഖില ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

അഖിലയുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുഞ്ഞു അക്ഷിതിന്റെ മൃതദേഹം ബന്ധുക്കളുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. കഴിഞ്ഞ വർഷം ഇവരുടെ മൂത്ത മകൾ അമയ (3) വൃക്ക സംബന്ധമായ അസുഖത്താൽ മരണപ്പെട്ടിരുന്നു എന്നത് കുടുംബത്തെ കൂടുതൽ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

A two-year-old boy, Akshith, was killed after being hit by a train near the Lahha railway gate in Mavelikkara while standing on the tracks with his mother. Police have registered a murder case against the mother, Akhila, who is under treatment and being observed at Alappuzha Medical College Hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386658/mavelikkara-train-accident-child-killed)