---
title: "'മുന്നിലെ വാഹനത്തെ മറികടക്കാൻ ശ്രമം, ഇടിച്ചുകയറിയത് ബസിന് പിന്നിൽ'; തൃശൂരിൽ 22കാരന് ദാരുണാന്ത്യം"
english_title: "Attempt to Overtake Vehicle Ends in Fatal Crash in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386598/thrissur-bike-crash-bus-rear-collision"
published_at: "2026-10-11T21:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbafb4bef87_thrissur-bike-crash-bus-rear-collision.jpg"
keywords: ["ThrissurNews", "RoadAccident", "BikeCrash", "TrafficSafety", "KeralaNews"]
---

# 'മുന്നിലെ വാഹനത്തെ മറികടക്കാൻ ശ്രമം, ഇടിച്ചുകയറിയത് ബസിന് പിന്നിൽ'; തൃശൂരിൽ 22കാരന് ദാരുണാന്ത്യം

> **Lead Summary:** തൃശൂർ: കടവല്ലൂരിൽ മിനി ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരൂർ നടുവട്ടം ചാക്കുവളപ്പിൽ വീട്ടിൽ സുധീറിന്റെ മകൻ ജിതിൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

## Article Content

തൃശൂർ: കടവല്ലൂരിൽ മിനി ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരൂർ നടുവട്ടം ചാക്കുവളപ്പിൽ വീട്ടിൽ സുധീറിന്റെ മകൻ ജിതിൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴുമണിയോടെയായിരുന്നു അപകടം.

പെരുമ്പിലാവ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ജിതിൻ. യാത്രയ്ക്കിടെ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന മിനി ടൂറിസ്റ്റ് ബസിന്റെ പിന്നിലേക്ക് ജിതിൻ ഓടിച്ച ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

A 22-year-old man died in Thrissur after his bike hit the rear of a mini tourist bus in Kadavallur. The accident occurred around 7 p.m. when he tried to overtake a vehicle ahead while riding toward Perumbilavu.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386598/thrissur-bike-crash-bus-rear-collision)