---
title: "'ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം'; കേരള നിയമസഭയിൽ നാളെ നിർണായക പ്രമേയവുമായി സർക്കാർ, എൽഡിഎഫും പിന്തുണയ്ക്കും"
english_title: "Kerala Assembly to Move Resolution Demanding Removal of Gyanesh Kumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386593/kerala-assembly-resolution-gyanesh-kumar-removal"
published_at: "2026-10-11T20:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acba126b03e4_kerala-assembly-resolution-gyanesh-kumar-removal.jpg"
keywords: ["ElectionCommission", "KeralaAssembly", "GyaneshKumar", "LDFSupport", "NDAOpposition"]
---

# 'ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണം'; കേരള നിയമസഭയിൽ നാളെ നിർണായക പ്രമേയവുമായി സർക്കാർ, എൽഡിഎഫും പിന്തുണയ്ക്കും

> **Lead Summary:** തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ കേരളം. തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ചട്ടം 118 പ്രകാരം പ്രമേയം സഭയിൽ അവതരിപ്പിക്കും.

## Article Content

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ കേരളം. തിങ്കളാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ചട്ടം 118 പ്രകാരം പ്രമേയം സഭയിൽ അവതരിപ്പിക്കും.

പ്രമേയത്തെ എൽ.ഡി.എഫ് പിന്തുണയ്ക്കും. അതേസമയം, നിയമസഭയിലുള്ള മൂന്ന് എൻ.ഡി.എ അംഗങ്ങൾ പ്രമേയത്തെ എതിർക്കും. ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ സമരം തുടരുന്നതിനിടെയാണ് സർക്കാരിൻ്റെ ഈ നീക്കം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയിൽ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ, കമ്മിഷന്റെ വിശ്വാസ്യത നിലനിർത്താൻ ഇത്തരം ഒരു നടപടി അനിവാര്യമാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കുക എന്നതാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന്.

കൂടാതെ, ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന അഭ്യർഥനയും പ്രമേയത്തിലുണ്ട്.

Kerala will move a resolution in the Assembly on Monday seeking the removal of Chief Election Commissioner Gyanesh Kumar. The LDF is expected to support the move, while the three NDA members in the House are set to oppose it.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386593/kerala-assembly-resolution-gyanesh-kumar-removal)