---
title: "'നിക്ഷേപിച്ചാൽ പണം നാലിരട്ടിയാക്കി നൽകാം'; കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ 35 ലക്ഷത്തിന്റെ തട്ടിപ്പുകേസിൽ പിടിയിൽ"
english_title: "Latha Nair Arrested in ₹35 Lakh Fraud Case Over Investment Scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386592/latha-nair-35-lakh-fraud-arrest"
published_at: "2026-10-11T20:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acba049ae87b_latha-nair-35-lakh-fraud-arrest.jpg"
keywords: ["KeralaFraud", "LathaNair", "ThrikkakaraPolice", "InvestmentScam", "KochiCrime"]
---

# 'നിക്ഷേപിച്ചാൽ പണം നാലിരട്ടിയാക്കി നൽകാം'; കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ 35 ലക്ഷത്തിന്റെ തട്ടിപ്പുകേസിൽ പിടിയിൽ

> **Lead Summary:** കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.

## Article Content

കൊച്ചി: കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.

കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട് വർഷം മുൻപ് പണം വാങ്ങിയത്. കമ്പനി നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാൽ കമ്പനിയുടെ ബോർഡിൽ അംഗമാക്കാം എന്നുമായിരുന്നു വാഗ്ദാനം.

അതേസമയം തന്നെ ഇരയാക്കിയത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ ആണെന്ന് യുവാവിനു മനസ്സിലായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കമ്പനിയുടെ ഡയറക്ടറാണെന്നാണ് ലത സ്വയം പരിചയപ്പെടുത്തിയത്.

എന്നാൽ ഇന്ദ്രാമേനോൻ എന്ന പേരിലായിരുന്നു പരിചയം സ്ഥാപിച്ചത്. ലതയ്ക്കൊപ്പം കൂട്ടാളികളായ മൂന്നു പേരും പിടിയിലായിട്ടുണ്ട്. അനിൽകുമാർ, സുനിൽകുമാർ, സിന്ധു തുടങ്ങിയവരാണ് പിടിയിലായത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. നിരവധി പേരെ സമാനമായ രീതിയിൽ ലത കബളിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

Latha Nair, an accused in the Kilirur and Kaviur abuse cases, has been arrested by Thrikkakara police in a ₹35 lakh fraud case. She allegedly posed as a company director and promised to multiply an investment four times, along with three accomplices who were also arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386592/latha-nair-35-lakh-fraud-arrest)