---
title: "വീടിന് സമീപത്തെ തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; ആദ്യം കണ്ടത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ"
english_title: "Youth Found Dead in Canal Near Home in Haripad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386586/youth-found-dead-canal-near-home"
published_at: "2026-10-11T19:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb92011e26f_youth-found-dead-canal-near-home.jpg"
keywords: ["HaripadNews", "KeralaNews", "AccidentDeath", "PoliceProbe", "CanalIncident"]
---

# വീടിന് സമീപത്തെ തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; ആദ്യം കണ്ടത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ

> **Lead Summary:** ഹരിപ്പാട്: വീടിന് സമീപത്തെ തോട്ടിൽ യുവാവിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. ചിങ്ങോലി മഹേഷ് ഭവനത്തിൽ മോഹനന്റെയും രമയുടെയും മകൻ മഹേഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

## Article Content

ഹരിപ്പാട്: വീടിന് സമീപത്തെ തോട്ടിൽ യുവാവിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. ചിങ്ങോലി മഹേഷ് ഭവനത്തിൽ മോഹനന്റെയും രമയുടെയും മകൻ മഹേഷ് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

വീടിന് സമീപമുള്ള വീച്ചുതടത്തിൽ പാലത്തിനടുത്തുള്ള തോട്ടിലാണ് മഹേഷിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആദ്യം മഹേഷിനെ കണ്ടത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് മഹേഷിനെ തോട്ടിൽനിന്ന് കരയ്ക്കെടുത്തു.

ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹേഷിന്റെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. യുവാവ് തോട്ടിൽ വീണത് എങ്ങനെയെന്നതിനെക്കുറിച്ച് ലഭ്യമായ വിവരങ്ങളിൽ വ്യക്തതയില്ല.

A 40-year-old man, Mahesh of Chingoli in Haripad, was found lying in a canal near his home on Sunday evening. Children playing nearby first spotted him, after which locals pulled him out and rushed him to hospital, but he could not be saved. Police have begun further steps, and the circumstances of how he fell into the canal remain unclear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386586/youth-found-dead-canal-near-home)