---
title: "പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍"
english_title: "Man Arrested in Chavakkad for Sexually Assaulting Girl on Footpath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386493/chavakkad-sexual-assault-arrest"
published_at: "2026-10-10T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca71425d70e_chavakkad-sexual-assault-arrest.jpg"
keywords: ["ChavakkadPolice", "SexualAssault", "CCTVInvestigation", "KeralaCrime"]
---

# പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

> **Lead Summary:** തൃശൂര്‍: പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര കണ്ണംകര നൗഷാദ് ആണ് അറസ്റ്റിലായത്.

## Article Content

തൃശൂര്‍: പൊതുസ്ഥലത്ത് ബൈക്കില്‍ എത്തി കാല്‍നടയാത്രക്കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര കണ്ണംകര നൗഷാദ് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം ഒമ്പതാം തിയതി പാലുവായില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

കറുത്ത സ്‌പ്ലെന്‍ഡര്‍ ബൈക്കില്‍ വന്നയാളാണ് കൃത്യം നടത്തിയതെന്ന് മനസിലാക്കുകയും തുടര്‍ന്ന് അഞ്ചങ്ങാടിയില്‍ വച്ച് എസ്.എച്ച്.ഒ. പ്രീത ബാബുവിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ റോബര്‍ട്ട്, അജിത്ത് ലാല്‍, ടി. അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Police in Chavakkad arrested a 40-year-old man accused of sexually assaulting a girl walking in a public place. The suspect was identified through CCTV footage and taken into custody at Angadippuram before being produced in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386493/chavakkad-sexual-assault-arrest)