---
title: "'ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ അമ്മ കണ്ടത് മകളുടെ മരണം'; ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ"
english_title: "Mother Returns from Hospital to Find Daughter Dead; Plus-One Student Found Hanging in Attingal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386491/attingal-plus-one-student-found-dead"
published_at: "2026-10-10T21:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca683a993fe_attingal-plus-one-student-found-dead.jpg"
keywords: ["AttingalNews", "KeralaNews", "StudentDeath", "PoliceInvestigation", "MentalHealth"]
---

# 'ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ അമ്മ കണ്ടത് മകളുടെ മരണം'; ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** ആറ്റിങ്ങൽ: ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർഭാഗം സരിത ഭവനിൽ സുനിൽ–സരിത ദമ്പതികളുടെ മകൾ സംവൃത സുനിലാണ് മരിച്ചത്.

## Article Content

ആറ്റിങ്ങൽ: ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗത്ത് പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർഭാഗം സരിത ഭവനിൽ സുനിൽ–സരിത ദമ്പതികളുടെ മകൾ സംവൃത സുനിലാണ് മരിച്ചത്.

ആറ്റിങ്ങൽ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. വൈകിട്ട് മൂന്നോടെ ആശുപത്രിയിൽ പോയി മടങ്ങിയെത്തിയ അമ്മ സരിതയും ഇളയ മകനും സംവൃതയുടെ മുറിയുടെ വാതിൽ തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. നഗരൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

A Plus One student was found hanging dead at her home in Mannoorbhagam, Attingal. The girl, identified as Samvrutha Sunil, was discovered by her mother and younger brother after the mother returned from a hospital visit. Police have begun further proceedings after the body was shifted to Parippally Medical College.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386491/attingal-plus-one-student-found-dead)