---
title: "കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി; 22കാരൻ അറസ്റ്റിൽ, മയക്കുമരുന്ന് കേസിലും ആക്രമണക്കേസിലും പ്രതി"
english_title: "22-Year-Old Arrested Over Sexual Assault Complaint In Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386474/kozhikode-minor-assault-arrested"
published_at: "2026-10-10T19:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca49f364028_kozhikode-minor-assault-arrested.jpg"
keywords: ["KozhikodeCrime", "MinorProtection", "SexualAssault", "PoliceArrest", "CrimeNews"]
---

# കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമമെന്ന് പരാതി; 22കാരൻ അറസ്റ്റിൽ, മയക്കുമരുന്ന് കേസിലും ആക്രമണക്കേസിലും പ്രതി

> **Lead Summary:** കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാവൂർ സ്വദേശി നിതിൻ രാജ് ആണ് പിടിയിലായത്. മാവൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നിതിൻ രാജിനെ റിമാൻഡ് ചെയ്തു.

## Article Content

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാവൂർ സ്വദേശി നിതിൻ രാജ് ആണ് പിടിയിലായത്. മാവൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നിതിൻ രാജിനെ റിമാൻഡ് ചെയ്തു.

2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂർ പൈപ്പ്‌ലൈൻ ഭാഗത്ത് നിതിൻ രാജ് താമസിക്കുന്ന വീട്ടിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ്, മാവൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഖിൽ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശിവാനന്ദൻ, സിവിൽ പൊലീസ് ഓഫീസർ വൈഷ്ണവ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് നിതിൻ രാജിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നിതിൻ രാജിനെതിരെ മാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട കേസും ഇയാൾക്കെതിരെയുണ്ട്.

കൂടാതെ, മാവൂർ ബസ് സ്റ്റാൻഡിൽ ബസ് സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന്റെ വിരോധത്തിൽ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിലും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.

A 22-year-old man from Mavoor, Kozhikode, was arrested on a complaint alleging sexual assault of a minor girl. Police said the accused is also linked to multiple earlier criminal cases, including a drug-related case and an assault on a bus driver.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386474/kozhikode-minor-assault-arrested)