---
title: "'അഭിജീത് ദീപ്കെ എവിടെ?, കസ്റ്റഡിയിലെടുത്ത നേതാക്കളുടെ വിവരം ലഭിക്കുന്നില്ല; ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും - സിജെപി"
english_title: "Where Is Abhijeet Deepke? CJP Says Protest Will Continue Until Gyanesh Kumar Resigns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386473/where-is-abhijeet-deepke-protest-continues"
published_at: "2026-10-10T19:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca4823bb8d5_where-is-abhijeet-deepke-protest-continues.jpg"
keywords: ["CJP", "DelhiPolice", "GyaneshKumar", "Protest", "StudentPolitics"]
---

# 'അഭിജീത് ദീപ്കെ എവിടെ?, കസ്റ്റഡിയിലെടുത്ത നേതാക്കളുടെ വിവരം ലഭിക്കുന്നില്ല; ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും - സിജെപി

> **Lead Summary:** ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് സിജെപി. ഡല്‍ഹി നഗരത്തിലെ സമ്പൂര്‍ണ അടച്ചിടലിനെയും സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് യുവാക്കളെ പൊലീസ് തടവിലാക്കിയതിനെയും സിജെപി പ്രതിനിധികളും ഇടത് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ശക്തമായി അപലപിച്ചു.

## Article Content

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് സിജെപി. ഡല്‍ഹി നഗരത്തിലെ സമ്പൂര്‍ണ അടച്ചിടലിനെയും സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് യുവാക്കളെ പൊലീസ് തടവിലാക്കിയതിനെയും സിജെപി പ്രതിനിധികളും ഇടത് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ശക്തമായി അപലപിച്ചു.

സിജെപി, എസ്എഫ്‌ഐ, എഐഎസ്എഫ് നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് ഡല്‍ഹി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

അഭിജീത് ദീപ്‌കെ ഉള്‍പ്പെടെയുള്ള നേതാക്കളെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് പോലും അറിയില്ലെന്നും പ്രക്ഷോഭകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നുവെന്നും സിജെപി കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പ്രധാന നേതാക്കളെ കസ്റ്റഡിയിലെടുത്താലും അവരുടെ അസാന്നിധ്യത്തിലും മറ്റുള്ളവര്‍ പ്രക്ഷോഭം തുടരും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശങ്ങളും സഞ്ചാരസ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണെന്നും സിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

അതേസമയം, ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സിജെപി പ്രവര്‍ത്തകരെ വിട്ടയച്ചില്ലെങ്കില്‍ നിരാഹാര സമരമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ് ചുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് ജന്തര്‍ മന്തറിലേക്ക് കോക്ക്‌റോച്ച് ജനത പാര്‍ട്ടി പ്രഖ്യാപിച്ച മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞത്.

മാര്‍ച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, അശുതോഷ് രാന്‍ക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളില്‍നിന്നും നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചു. ജന്തര്‍മന്തറിലേക്ക് തിരിച്ച മൂവായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് പല സ്ഥലങ്ങളില്‍ കസ്റ്റഡിയില്‍ എടുത്തു.

The CJP said its protest will continue until Chief Election Commissioner Gyanesh Kumar resigns, while condemning the Delhi Police action against peaceful demonstrators. The party also alleged that detained leaders, including Abhijeet Deepke, have not been traced and warned of further agitation if the detained activists are not released.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386473/where-is-abhijeet-deepke-protest-continues)