---
title: "കുരുന്നിനോട് ക്രൂരത...! ബന്ധുവീട്ടിലെ കട്ടിലിൽ കിടന്ന ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 57-കാരന് തടവും പിഴയും"
english_title: "57-Year-Old Gets 5 Years for Assaulting Nine-Year-Old in Cherthala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386244/cherthala-pocso-court-five-years-assault"
published_at: "2026-10-09T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac88ea89ef8b_cherthala-pocso-court-five-years-assault.jpg"
keywords: ["POCSOCase", "KeralaCourt", "ChildAssault", "Cherthala", "Alappuzha"]
---

# കുരുന്നിനോട് ക്രൂരത...! ബന്ധുവീട്ടിലെ കട്ടിലിൽ കിടന്ന ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 57-കാരന് തടവും പിഴയും

> **Lead Summary:** **ആലപ്പുഴ: **ചേർത്തലയിൽ ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പാവനാട്ട് വീട്ടിൽ മധുവിനെ ആണ് ചേർത്തല പ്രത്യേക അതിവേഗ (പോക്സോ) കോടതി ജഡ്ജി ആന്റണി ഷെൽമാൻ ശിക്ഷിച്ചത്. അതിക്രമത്തിന് ഇരയായ കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾ കണക്കിലെടുത്ത് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാറിനോട് കോടതി നിർദേശിക്കുകയും ചെയ്തു.

## Article Content

**ആലപ്പുഴ: **ചേർത്തലയിൽ ഒമ്പതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ പാവനാട്ട് വീട്ടിൽ മധുവിനെ ആണ് ചേർത്തല പ്രത്യേക അതിവേഗ (പോക്സോ) കോടതി ജഡ്ജി ആന്റണി ഷെൽമാൻ ശിക്ഷിച്ചത്. അതിക്രമത്തിന് ഇരയായ കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങൾ കണക്കിലെടുത്ത് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാറിനോട് കോടതി നിർദേശിക്കുകയും ചെയ്തു.

ബന്ധുവീട്ടിൽ എത്തിയ പ്രതി, അവിടുത്തെ കട്ടിലിൽ കിടക്കുകയായിരുന്ന കുട്ടിക്കൊപ്പം കിടക്കുകയും ശരീരഭാഗങ്ങളിൽ പിടിച്ച് അതിക്രമം നടത്തുകയുമായിരുന്നു. ഈ സമയം അവിടേക്ക് വന്ന കുട്ടിയുടെ അമ്മയാണ് ദാരുണമായ സംഭവം നേരിട്ട് കണ്ടത്. തുടർന്ന് മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മുൻ ഇൻസ്പെക്ടർമാരായ പി. ചന്ദ്രബാബു, ജി. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കിയത്.

അന്വേഷണ സംഘത്തിൽ എഎസ്ഐ ഉഷ ടി, സിവിൽ പോലീസ് ഓഫീസറായ ദീപു മോൻ എന്നിവരും പങ്കാളികളായി. പ്രോസിക്യൂഷൻ നടപടികൾ സുനിത എ, രതീഷ് ടി എസ്, സിപിഒ ശ്യാംകുമാർ എന്നിവർ ഏകോപിപ്പിച്ചു. വിചാരണ വേളയിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും കേസിൽ നിർണ്ണായകമായ 29 രേഖകൾ തെളിവിനായി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

**English Summary:**

A POCSO court in Cherthala, Alappuzha, sentenced a 57-year-old man to five years in prison and fined him ₹10,000 for sexually assaulting a nine-year-old girl. The court also directed the government to provide compensation to the victim, who suffered physical and mental trauma. The case was investigated by Mararikulam police, with 16 witnesses and 29 documents presented during the trial.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386244/cherthala-pocso-court-five-years-assault)