---
title: "കുളിക്കാനിറങ്ങിയപ്പോൾ പാമ്പുകടിയേറ്റു; ഗഡ്ചിറോളിയിൽ എസ്.ആർ.പി.എഫ് ജവാന് ദാരുണാന്ത്യം"
english_title: "SRPF Jawan Dies of Snakebite in Gadchiroli While Going to Bathe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386002/srpf-jawan-dies-snakebite-gadchiroli"
published_at: "2026-10-08T06:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6ed2f8fa63_srpf-jawan-dies-snakebite-gadchiroli.jpg"
keywords: ["Gadchiroli", "Snakebite", "SRPF", "MaharashtraPolice", "AntiMaoistOps"]
---

# കുളിക്കാനിറങ്ങിയപ്പോൾ പാമ്പുകടിയേറ്റു; ഗഡ്ചിറോളിയിൽ എസ്.ആർ.പി.എഫ് ജവാന് ദാരുണാന്ത്യം

> **Lead Summary:** **മുംബൈ: മ**ഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സംസ്ഥാന റിസർവ് പൊലീസ് സേനയിലെ (എസ്.ആർ.പി.എഫ്) ജവാൻ പാമ്പുകടിയേറ്റ് മരിച്ചു. റെഗാഡിയിലെ ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ പ്രഭാകർ ഷിംഗാരെ ആണ് വിഷപ്പാമ്പിന്റെ കടിയേറ്റ് വീരമൃത്യു വരിച്ചത്.

## Article Content

**മുംബൈ: മ**ഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സംസ്ഥാന റിസർവ് പൊലീസ് സേനയിലെ (എസ്.ആർ.പി.എഫ്) ജവാൻ പാമ്പുകടിയേറ്റ് മരിച്ചു. റെഗാഡിയിലെ ക്യാമ്പിൽ സേവനമനുഷ്ഠിച്ചിരുന്ന രാഹുൽ പ്രഭാകർ ഷിംഗാരെ ആണ് വിഷപ്പാമ്പിന്റെ കടിയേറ്റ് വീരമൃത്യു വരിച്ചത്.

ഒന്നര മാസം മുമ്പാണ് മാവോയിസ്റ്റ് ഭീഷണിയുള്ള ഗഡ്ചിറോളി മേഖലയിലേക്ക് രാഹുൽ ഉൾപ്പെടെയുള്ള സേനാംഗങ്ങളെ വിന്യസിച്ചത്. റെഗാഡി പൊലീസ് എയ്ഡ് സെന്ററിന് സമീപമായിരുന്നു ഇവർ തങ്ങിയിരുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ക്യാമ്പിലെ ജലസംഭരണിക്ക് സമീപം കുളിക്കാനായി പോയപ്പോഴാണ് രാഹുലിന് പാമ്പുകടിയേറ്റത്.

ഉടൻ തന്നെ സഹപ്രവർത്തകർ ഇദ്ദേഹത്തെ 40 കിലോമീറ്റർ അകലെയുള്ള ചാമോർഷി റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില അതിവേഗം വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗഡ്ചിറോളിയിലെ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

രാഹുൽ പ്രഭാകർ ഷിംഗാരെയുടെ ഭൗതികശരീരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും എസ്ആർപിഎഫിലെ സഹപ്രവർത്തകരും ജനപ്രതിനിധികളും വസതിയിലെത്തി അവസാനമായി ആദരാഞ്ജലികൾ അർപ്പിച്ചു.

**English Summary:**

A 37-year-old SRPF jawan deployed in Maharashtra’s Gadchiroli district died after being bitten by a venomous snake near a camp water tank. He was taken to a rural hospital and later shifted to the district hospital, but succumbed to the venom later in the day.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386002/srpf-jawan-dies-snakebite-gadchiroli)