---
title: "ജനനേന്ദ്രിയത്തിൽ പരിക്ക്, വാരിയെല്ല് തകർത്തു; വാടാനപ്പള്ളിയിലെ യുവാവിന്റെ കൊലപാതകത്തിൽ  മൂന്നുപേർ പിടിയിൽ"
english_title: "Three Arrested in Brutal Vadanappally Murder Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385998/vadanappally-murder-three-arrested"
published_at: "2026-10-08T06:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac66f4e36acb_body-found-face-down-field-probe.jpg"
keywords: ["ThrissurCrime", "Vadanappally", "MurderCase", "PoliceArrest", "CrimeNews"]
---

# ജനനേന്ദ്രിയത്തിൽ പരിക്ക്, വാരിയെല്ല് തകർത്തു; വാടാനപ്പള്ളിയിലെ യുവാവിന്റെ കൊലപാതകത്തിൽ  മൂന്നുപേർ പിടിയിൽ

> **Lead Summary:** **തൃശ്ശൂർ: **വാടാനപ്പള്ളിയിൽ കുപ്രസിദ്ധ ഗുണ്ടാനേതാവായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. കേസിൽ ഉൾപ്പെട്ട ബിൻഷാദ്, റയീസ് എന്നിവർക്കായി പോലീസിന്റെ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.

## Article Content

**തൃശ്ശൂർ: **വാടാനപ്പള്ളിയിൽ കുപ്രസിദ്ധ ഗുണ്ടാനേതാവായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. കേസിൽ ഉൾപ്പെട്ട ബിൻഷാദ്, റയീസ് എന്നിവർക്കായി പോലീസിന്റെ അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്.

വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്താണ് പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയായ സലാമിനെ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമാണ് അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. സലാമിന്റെ ശരീരമാസകലം ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ക്രൂരമായ മർദനമേറ്റ് വാരിയെല്ലുകൾ തകർന്ന നിലയിലും ജനനേന്ദ്രിയത്തിന് ആഴത്തിൽ പരിക്കേറ്റ നിലയിലുമായിരുന്നു.

ചൊവ്വാഴ്ച രാത്രിയാണ് പ്രതികളും സലാമും തമ്മിൽ വാക്കുതർക്കമുണ്ടായതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒളിവിലുള്ള ബിൻഷാദ് ഉൾപ്പെടെയുള്ള പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. തർക്കത്തിന് പിന്നാലെ ഇടിക്കട്ട ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇവർ സലാമിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കൂടുതൽ തെളിവെടുപ്പിനായി അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

**English Summary:**

Three suspects have been arrested in connection with the brutal killing of Salam, a known goonda leader, in Vadanappally, Thrissur. Police say two more accused are still at large, while the post-mortem revealed severe injuries including fractured ribs and deep trauma to the victim’s private parts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385998/vadanappally-murder-three-arrested)