---
title: "പ്രാർത്ഥന ഫലംകണ്ടു; കോഴിക്കോട് തളീക്കരയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി"
english_title: "Missing Youth from Kozhikode’s Thalikara Found at Mangaluru Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385827/missing-youth-found-mangaluru-station"
published_at: "2026-10-06T21:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac51bbfbc4e6_missing-youth-found-mangaluru-station.jpg"
keywords: ["KozhikodeNews", "MissingPerson", "MangaluruStation", "PoliceSearch", "KeralaNews"]
---

# പ്രാർത്ഥന ഫലംകണ്ടു; കോഴിക്കോട് തളീക്കരയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി

> **Lead Summary:** കുറ്റ്യാടി(കോഴിക്കോട്): കായക്കൊടി തളീക്കരയിൽ നിന്ന് ഇന്നലെ രാവിലെ മുതൽ കാണാതായ യുവാവിനെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. തുണ്ടിക്കാട്ടിൽ നിസാറിനെയാണ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്.

## Article Content

കുറ്റ്യാടി(കോഴിക്കോട്): കായക്കൊടി തളീക്കരയിൽ നിന്ന് ഇന്നലെ രാവിലെ മുതൽ കാണാതായ യുവാവിനെ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. തുണ്ടിക്കാട്ടിൽ നിസാറിനെയാണ് അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത്.

കുറ്റ്യാടി പൊലീസും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും തളീക്കരയിലെ നാട്ടുകാരും ചേർന്നാണ് അന്വേഷണം നടത്തിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിസാർ മംഗളൂരു റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് കണ്ടെത്തിയത്.

തുടർന്ന് സംഘം റെയിൽവേ സ്റ്റേഷനിലെത്തി നിസാറിനെ കണ്ടെത്തുകയായിരുന്നു. നിസാർ സന്തോഷവാനാണെന്നും അദ്ദേഹവുമായി സംഘം നാട്ടിലേക്ക് തിരിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.

യുവാവിനെ കാണാതായതിനെ തുടർന്ന് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും അറിയിപ്പുകൾ വ്യാപകമായി പങ്കുവച്ചിരുന്നു. അന്വേഷണത്തിന് സഹായകമായ വിവരങ്ങൾ നൽകുകയും അറിയിപ്പുകൾ പങ്കുവയ്ക്കുകയും ചെയ്ത എല്ലാവർക്കും ബന്ധുക്കളും നാട്ടുകാരും നന്ദി അറിയിച്ചു.

Nisar, a young man from Thalikara in Kozhikode’s Kayakkodi area who had been missing since Monday morning, was found at Mangaluru railway station. Police, local disaster response volunteers and residents coordinated the search using mobile tower location data and brought him back safely.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385827/missing-youth-found-mangaluru-station)