---
title: "ദില്ലിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി"
english_title: "Rahul Gandhi, Priyanka Gandhi detained in Delhi after INDIA bloc protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385819/rahul-priyanka-detained-delhi-protest"
published_at: "2026-10-06T20:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac50beb10225_rahul-priyanka-detained-delhi-protest.jpg"
keywords: ["RahulGandhi", "PriyankaGandhi", "DelhiPolice", "ElectionCommission", "IndiaBloc"]
---

# ദില്ലിയിൽ നാടകീയ നീക്കം: രാഹുൽ ​​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും അറസ്റ്റിൽ, ആകാശവാണി ഭവന് മുന്നിൽ പൊലീസ് നടപടി

> **Lead Summary:** ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

## Article Content

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി. വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7:45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രവർത്തകർ രാഹുലിന് വലയം തീർത്തെങ്കിലും പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി. തിരഞ്ഞെടുപ്പ് കമ്മിഷനെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാഹുൽ പറഞ്ഞിരുന്നു.

എന്നാൽ ഉടനടി കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറായില്ലെന്നാണ് സൂചന. ഒരാഴ്ചയ്ക്ക് ശേഷം കാണാമെന്നാണ് കമ്മിഷൻ അറിയിച്ചതായാണ് വിവരം. 300 എംപിമാർക്ക് നാളെ തന്നെ കൂടിക്കാഴ്ച നടത്താൻ സമയം അനുവദിക്കണമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പോലീസ് രാഹുലിനെയും എംപിമാരെയും അറസ്റ്റ് ചെയ്ത് നീക്കിയത്.

ആകാശവാണി ഭവനിൽ നടത്തുന്ന കുത്തിയിരിപ്പ് സമരം രാത്രിയിലും തുടരാൻ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാൻ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടതായും പോലീസ് നേരത്തെ അറിയിച്ചിരുന്നു.

Rahul Gandhi and Priyanka Gandhi were detained by Delhi Police after the INDIA bloc’s march to the Election Commission turned into a sit-in near Akashvani Bhavan. Police moved several leaders, including K.C. Venugopal, after the protest escalated and the Election Commission did not agree to an immediate meeting.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385819/rahul-priyanka-detained-delhi-protest)