---
title: "നാളെ അവധിയാണേ ...! വെട്ടിക്കോട്ട് ആയില്യം മഹോത്സവം; സ്കൂളുകൾക്കും ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ"
english_title: "Vettikottu Ayilyam Festival: Local Holiday Declared in Alappuzha Tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385672/vettikottu-ayilyam-festival-local-holiday-alappuzha"
published_at: "2026-10-05T22:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3dd8334374_vettikottu-ayilyam-festival-local-holiday-alappuzha.jpg"
keywords: []
---

# നാളെ അവധിയാണേ ...! വെട്ടിക്കോട്ട് ആയില്യം മഹോത്സവം; സ്കൂളുകൾക്കും ഓഫീസുകൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ

> **Lead Summary:** **ആലപ്പുഴ: **വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 6, ചൊവ്വാഴ്ച) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര താലൂക്കിലെ മുഴുവൻ പ്രദേശങ്ങളിലും, കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് അവധി അനുവദിച്ചിരിക്കുന്നത്. പ്രസ്തുത പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

## Article Content

**ആലപ്പുഴ: **വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവം പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 6, ചൊവ്വാഴ്ച) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മാവേലിക്കര താലൂക്കിലെ മുഴുവൻ പ്രദേശങ്ങളിലും, കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ ഗ്രാമപഞ്ചായത്തുകളിലുമാണ് അവധി അനുവദിച്ചിരിക്കുന്നത്. പ്രസ്തുത പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ, മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും അവ മുൻ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിപ്പിലൂടെ വ്യക്തമാക്കി.

**English Summary:**

In view of the Ayilyam festival at Vettikattu Nagaraja Temple, the Alappuzha District Collector has declared a local holiday for several areas on Tuesday, October 6. The holiday covers government offices and educational institutions in Mavelikkara Taluk, along with Kayamkulam Municipality and select panchayats in Karthikappally Taluk. Scheduled public examinations will be held as planned.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385672/vettikottu-ayilyam-festival-local-holiday-alappuzha)