---
title: "'സഹസ്ര സരോവർ പദ്ധതി': കോഴിക്കോട്ടും വയനാട്ടിലും ക്ഷേത്രക്കുളങ്ങൾ നവീകരിക്കാൻ 2 കോടി രൂപയുടെ ഭരണാനുമതി"
english_title: "‘Sahasra Sarovar’ Scheme: ₹2 Crore Sanctioned to Revamp Temple Ponds in Kozhikode and Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385658/sahasra-sarovar-temple-ponds-kozhikode-wayanad"
published_at: "2026-10-05T20:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3bb5193bb9_sahasra-sarovar-temple-ponds-kozhikode-wayanad.jpg"
keywords: ["SahasraSarovar", "AgricultureDepartment", "TemplePond", "KLDCCorporation", "KeralaNews"]
---

# 'സഹസ്ര സരോവർ പദ്ധതി': കോഴിക്കോട്ടും വയനാട്ടിലും ക്ഷേത്രക്കുളങ്ങൾ നവീകരിക്കാൻ 2 കോടി രൂപയുടെ ഭരണാനുമതി

> **Lead Summary:** **തിരുവനന്തപുരം: ** കൃഷി വകുപ്പിന്റെ വാർഷിക പദ്ധതിയായ 'സഹസ്ര സരോവർ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുളങ്ങളുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനുമായി സർക്കാർ ഭരണാനുമതി നൽകി. കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ട് പ്രമുഖ ക്ഷേത്രക്കുളങ്ങൾക്കാണ് കൃഷി (ഐ.എഫ്.എ) വകുപ്പിന്റെ പുതിയ ഉത്തരവ് (സ.ഉ(കൈ)നം.73/2026/AGRI) പ്രകാരം അനുമതി ലഭിച്ചതെന്ന് മന്ത്രി ടി. സിദ്ധിഖിന്റെ ഓഫീസ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** കൃഷി വകുപ്പിന്റെ വാർഷിക പദ്ധതിയായ 'സഹസ്ര സരോവർ' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുളങ്ങളുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനുമായി സർക്കാർ ഭരണാനുമതി നൽകി. കോഴിക്കോട്, വയനാട് ജില്ലകളിലെ രണ്ട് പ്രമുഖ ക്ഷേത്രക്കുളങ്ങൾക്കാണ് കൃഷി (ഐ.എഫ്.എ) വകുപ്പിന്റെ പുതിയ ഉത്തരവ് (സ.ഉ(കൈ)നം.73/2026/AGRI) പ്രകാരം അനുമതി ലഭിച്ചതെന്ന് മന്ത്രി ടി. സിദ്ധിഖിന്റെ ഓഫീസ് അറിയിച്ചു.

2026-27 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ 200 ലക്ഷം രൂപ (2 കോടി) ഉപയോഗിച്ചാണ് പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

**അനുമതി ലഭിച്ച പദ്ധതികൾ:**

കോഴിക്കോട് ജില്ല: നാദാപുരം മണ്ഡലത്തിലെ തൂണേരി ഗ്രാമപഞ്ചായത്തിലുള്ള ഇരിങ്ങണ്ണൂർ ശിവക്ഷേത്രക്കുളം ആധുനികവൽക്കരിക്കും. 2.7 ഏക്കർ വിസ്തൃതിയിലുള്ള കുളത്തിന്റെ പുനരുദ്ധാരണത്തിലൂടെ 300-ഓളം കർഷക ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ജി.എസ്.ടി ഉൾപ്പെടെ 727.86 ലക്ഷം രൂപയാണ് ആകെ എസ്റ്റിമേറ്റ് തുക. ഇതിൽ 100 ലക്ഷം രൂപ ഈ വർഷത്തെ ബജറ്റിൽ നിന്ന് അനുവദിച്ചു.

വയനാട് ജില്ല: കൽപ്പറ്റ മണ്ഡലത്തിലെ കോട്ടത്തറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നീരൂർ ശിവക്ഷേത്രക്കുളം നവീകരിക്കും. പദ്ധതിയുടെ ആകെ എസ്റ്റിമേറ്റ് തുകയായ 100 ലക്ഷം രൂപയും ബജറ്റ് വിഹിതമായി അനുവദിച്ചിട്ടുണ്ട്.

ആകെ 827.86 ലക്ഷം രൂപ എസ്റ്റിമേറ്റ് വരുന്ന രണ്ട് പദ്ധതികൾക്കുമായി 200 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് നിലവിൽ നൽകിയിരിക്കുന്നത്.

പദ്ധതി നടപ്പിലാകുന്നതിലൂടെ കുളങ്ങളുടെ ജലസംഭരണ ശേഷി വർധിക്കുകയും, കാർഷിക-അനുബന്ധ ആവശ്യങ്ങൾക്ക് കൂടുതൽ ജലം ലഭ്യമാവുകയും ചെയ്യും. പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് ഉയർത്താനും കാർഷിക ഉൽപാദനം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KLDC) മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് ചെയ്തു.

നിർവഹണം: പദ്ധതിയുടെ നിർവഹണ ചുമതല കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (KLDC). തൃശ്ശൂർ KLDC ലിമിറ്റഡിലെ കൺസ്ട്രക്ഷൻ എഞ്ചിനീയറക്കാണ് നിർവഹണ മേൽനോട്ടം. പദ്ധതി 2027 മാർച്ച് 31-നകം പൂർത്തിയാക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

**English Summary:**

The Agriculture Department has granted administrative sanction for renovating two temple ponds in Kozhikode and Wayanad under the Sahasra Sarovar scheme. The ₹2 crore project, implemented by KLDC, aims to improve water storage and support irrigation, with completion targeted for March 31, 2027.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385658/sahasra-sarovar-temple-ponds-kozhikode-wayanad)