---
title: "'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്!'തിരുവനന്തപുരം ഹോസ്റ്റൽ സംഘർഷം: എസ്.എഫ്.ഐ നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ എസ്‌.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് കൈമാറി"
english_title: "Report Submitted Against SI Who Threatened SFI Leader in Thiruvananthapuram Hostel Clash"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385649/thiruvananthapuram-hostel-clash-si-report"
published_at: "2026-10-05T19:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3aaa40fdd8_thiruvananthapuram-hostel-clash-si-report.jpg"
keywords: ["SFI", "Thiruvananthapuram", "PoliceInquiry", "DepartmentalAction", "HostelClash"]
---

# 'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്!'തിരുവനന്തപുരം ഹോസ്റ്റൽ സംഘർഷം: എസ്.എഫ്.ഐ നേതാവിനെ ഫോണിൽ ഭീഷണിപ്പെടുത്തിയ എസ്‌.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് കൈമാറി

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്‌.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലായിരിക്കും എസ്‌.ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമോ എന്ന് കമ്മീഷണർ തീരുമാനിക്കുക.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ സംഘർഷത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്‌.ഐക്കെതിരായ അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലായിരിക്കും എസ്‌.ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമോ എന്ന് കമ്മീഷണർ തീരുമാനിക്കുക.

കന്റോൺമെന്റ് എസ്‌.ഐ ഗോകുൽ ഗോപാലാണ് എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വൻ വിവാദമാവുകയും എസ്‌.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു.

യൂത്ത് കോൺഗ്രസ്-എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ തെരുവ് സംഘർഷത്തിന് പിന്നാലെ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പോലീസ് കയറി വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയതു മുതൽ കന്റോൺമെന്റ് സി.ഐയും എസ്‌.ഐയും പ്രതിക്കൂട്ടിലായിരുന്നു. ഇതിനിടെ പോലീസ് നടപടിയെ ന്യായീകരിച്ച് കന്റോൺമെന്റ് എസ്.എച്ച്.ഒ 'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

തുടർന്ന് ഇരു ഉദ്യോഗസ്ഥരുടെയും വീടുകളിലേക്ക് എസ്.എഫ്.ഐ ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിൽ പോലീസ് അർദ്ധരാത്രിയിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ.

**English Summary:**

The Special Branch Assistant Commissioner has submitted an investigation report to the Thiruvananthapuram City Police Commissioner over allegations that Cantonment SI Gokul Gopal threatened an SFI leader by phone. The commissioner will decide on departmental action based on the report’s findings and recommendations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385649/thiruvananthapuram-hostel-clash-si-report)