---
title: "കിട്ടയതൊന്നും പോരേ ....? പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; ട്രാൻസ് വുമണിന്റെ ദൃശ്യങ്ങൾ പകർത്തി തട്ടിയത് ലക്ഷങ്ങൾ, 21കാരൻ പിടിയിൽ"
english_title: "21-Year-Old Arrested for Assaulting Trans Woman, Extorting Money While on Bail in POCSO Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385524/pocso-bail-assault-trans-woman-extortion-"
published_at: "2026-10-04T22:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac28ca47ae07_pocso-bail-assault-trans-woman-extortion.jpg"
keywords: ["PocsoCase", "Extortion", "TransgenderRights", "KeralaPolice", "CyberCrime"]
---

# കിട്ടയതൊന്നും പോരേ ....? പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡനം; ട്രാൻസ് വുമണിന്റെ ദൃശ്യങ്ങൾ പകർത്തി തട്ടിയത് ലക്ഷങ്ങൾ, 21കാരൻ പിടിയിൽ

> **Lead Summary:** **കൊച്ചി: **പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ ട്രാൻസ്‌ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ 21കാരൻ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.

## Article Content

**കൊച്ചി: **പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ ട്രാൻസ്‌ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ 21കാരൻ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്.

സോഷ്യൽ മീഡിയ വഴിയാണ് പ്രതി ട്രാൻസ് വുമണുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയും, ആരും കാണാതെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഭയന്ന യുവതിയിൽ നിന്നും ഘട്ടങ്ങളിലായി 1,18,000 രൂപയോളം ഇയാൾ കൈക്കലാക്കി.

ഭീഷണി തുടർന്നതോടെ യുവതി പാലാരിവട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് താനൂരിലെത്തി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകളും ദൃശ്യങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുൻപും സമാനമായ രീതിയിൽ പോക്സോ കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുകയായിരുന്നു ഇയാൾ. സംഭവത്തിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പാലാരിവട്ടം പോലീസ് അന്വേഷിച്ചു വരികയാണ്.

**English Summary:**

Police in Kochi have arrested a 21-year-old man from Tanur, Malappuram, for sexually assaulting a transgender woman and extorting money by threatening to leak her private images. Investigators say he was already out on bail in a POCSO case and are probing whether more victims were targeted.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385524/pocso-bail-assault-trans-woman-extortion-)