---
title: "കോഴിക്കോട് വടകരയിൽ പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; കടയുടമയായ വയോധികൻ അറസ്റ്റിൽ"
english_title: "Shop Owner Arrested for Assaulting 10-Year-Old Girl in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385522/vadakara-10-year-old-girl-assault-arrest"
published_at: "2026-10-04T22:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac287c6b3171_vadakara-10-year-old-girl-assault-arrest.jpg"
keywords: ["VadakaraPolice", "POCSOCase", "KeralaCrime", "ChildSafety", "CrimeNews"]
---

# കോഴിക്കോട് വടകരയിൽ പത്ത് വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; കടയുടമയായ വയോധികൻ അറസ്റ്റിൽ

> **Lead Summary:** **വടകര ( കോഴിക്കോട് ) : **കടയിൽ സാധനം വാങ്ങാൻ എത്തിയ പത്തു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ നാസറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്ന് പലവ്യഞ്ജന കട നടത്തിവരികയായിരുന്നു ഇയാൾ.

## Article Content

**വടകര ( കോഴിക്കോട് ) : **കടയിൽ സാധനം വാങ്ങാൻ എത്തിയ പത്തു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. മയ്യന്നൂർ തട്ടാറുത്തുമീത്തൽ നാസറിനെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിനോട് ചേർന്ന് പലവ്യഞ്ജന കട നടത്തിവരികയായിരുന്നു ഇയാൾ.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇയാളുടെ കടയിൽ സാധനം വാങ്ങാനായി എത്തിയ കൊച്ചുപെൺകുട്ടിയെ ഇയാൾ ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് കുട്ടി വിവരം വീട്ടിലറിയിക്കുകയും രക്ഷിതാക്കൾ വടകര പോലീസിൽ പരാതി നൽകുകയുമായിരുന്നു.

പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച വടകര പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

**English Summary:**

An elderly grocery shop owner in Vadakara was arrested for allegedly sexually assaulting a 10-year-old girl who had come to buy goods. Police said the accused, Nazar of Mayyannur’s Thattaruthumeethal, was taken into custody after the child’s family filed a complaint, and he will be produced in court under POCSO charges.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385522/vadakara-10-year-old-girl-assault-arrest)