---
title: "റെയിൽവേ പാളത്തിലൂടെ രണ്ടു കിലോമീറ്റർ നടന്ന് മോഷണം, ലോക്കർ തകർത്ത് ആറ് ലക്ഷവുമായി മുങ്ങി; പക്രുവും കൂട്ടാളികളും പിടിയിൽ"
english_title: "Railway-Track Burglary Gang Nabbed After Rs 6 Lakh Heist in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385504/railway-track-burglary-gang-nabbed-kollam"
published_at: "2026-10-04T19:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac2575ce429e_railway-track-burglary-gang-nabbed-kollam.jpg"
keywords: ["KollamCrime", "BurglaryCase", "RailwayTrack", "CCTVInvestigation", "KeralaPolice"]
---

# റെയിൽവേ പാളത്തിലൂടെ രണ്ടു കിലോമീറ്റർ നടന്ന് മോഷണം, ലോക്കർ തകർത്ത് ആറ് ലക്ഷവുമായി മുങ്ങി; പക്രുവും കൂട്ടാളികളും പിടിയിൽ

> **Lead Summary:** **കൊല്ലം: **എഴുകോൺ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ അതിസാഹസികമായി വൻ കവർച്ച നടത്തിയ മൂന്നംഗ മോഷണസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വാളത്തുംഗൽ ആക്കോലിൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി , എ.ബി ഭവനത്തിൽ പക്രു എന്ന് വിളിക്കുന്ന സുധീഷ് , കൂട്ടിക്കട പീടിക മുക്കിൽ പടിയിൽ വീട്ടിൽ മുബാറക് എന്നിവരാണ് പോലീസ് പിടിയിലായത്.

## Article Content

**കൊല്ലം: **എഴുകോൺ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ അതിസാഹസികമായി വൻ കവർച്ച നടത്തിയ മൂന്നംഗ മോഷണസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വാളത്തുംഗൽ ആക്കോലിൽ കോട്ടുവാത്തൊടി വീട്ടിൽ അനന്തു രവി , എ.ബി ഭവനത്തിൽ പക്രു എന്ന് വിളിക്കുന്ന സുധീഷ് , കൂട്ടിക്കട പീടിക മുക്കിൽ പടിയിൽ വീട്ടിൽ മുബാറക് എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മാസം 14-നായിരുന്നു കേസിനാസ്പദമായ സംഭവം. എഴുകോണിൽ പ്രവർത്തിക്കുന്ന മാക് മെറ്റൽ കമ്പനി, മാക് ട്രേഡിങ് കമ്പനി എന്നീ സ്ഥാപനങ്ങളിലാണ് പ്രതികൾ ചേർന്ന് മോഷണം നടത്തിയത്. മാക് ട്രേഡിങ് കമ്പനിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 6,13,570 രൂപയാണ് ഇവർ കവർന്നത്.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസ്സിന്റെ നിർദേശപ്രകാരം കൊട്ടാരക്കര ഡി.വൈ.എസ്.പി ഷെറീഫിന്റെ മേൽനോട്ടത്തിൽ മൂന്ന് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പോലീസിന്റെ അന്വേഷണം. സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കേസിൽ നിർണായക വഴിത്തിരിവായത്.

മോഷണം നടത്തുന്നതിനായി പ്രതികൾ രണ്ട് കിലോമീറ്റർ ദൂരം റെയിൽവേ പാളത്തിലൂടെ നടന്നെത്തിയതിന്റെയും, കവർച്ചയ്ക്ക് ശേഷം ഇതേ വഴിയിലൂടെ തന്നെ തിരികെ നടന്നുപോയതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ സൂചന വച്ച് നടത്തിയ തെരച്ചിലിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

**English Summary:**

Three youths were arrested in Kollam for a burglary at business establishments in Ezhukone. Police said CCTV footage showing the suspects walking along railway tracks for two kilometres before and after the crime helped crack the case, and Rs 6,13,570 was stolen from a locker.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385504/railway-track-burglary-gang-nabbed-kollam)