---
title: "വരുംകാല പോരാട്ടങ്ങൾക്ക് കരുത്താകും; ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എം എ ബേബി"
english_title: "DYFI Central Committee Office Inaugurated; Will Strengthen Future Struggles"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385410/dyfi-central-committee-office-inaugurated"
published_at: "2026-10-03T22:45:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac138568cdfd_dyfi-central-committee-office-inaugurated.jpg"
keywords: ["DYFI", "CPM", "MABaby", "AARahim", "DelhiPolitics"]
---

# വരുംകാല പോരാട്ടങ്ങൾക്ക് കരുത്താകും; ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എം എ ബേബി

> **Lead Summary:** ന്യൂഡൽഹി : ഡൽഹി, ദരിയാഗഞ്ചിൽ ഡിവൈഎഫ്ഐയുടെ പുതിയ കേന്ദ്ര കമ്മിറ്റി ഓഫീസ് ഷഹീദ് ഭ​ഗത് സിങ് ഭവൻ ഉദ്ഘാടനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആസ്ഥാന മന്ദിരം യാഥാർഥ്യമായ അഭിമാനനിമിഷം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഫേസ്ബുക്കിൽ പങ്കുവെച്ചു.

## Article Content

ന്യൂഡൽഹി : ഡൽഹി, ദരിയാഗഞ്ചിൽ ഡിവൈഎഫ്ഐയുടെ പുതിയ കേന്ദ്ര കമ്മിറ്റി ഓഫീസ് ഷഹീദ് ഭ​ഗത് സിങ് ഭവൻ ഉദ്ഘാടനം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ആസ്ഥാന മന്ദിരം യാഥാർഥ്യമായ അഭിമാനനിമിഷം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഫേസ്ബുക്കിൽ പങ്കുവെച്ചു.

ഡിവൈഎഫ്ഐക്ക് അഭിമാനകരമായ ദിവസമാണിന്നെന്ന് എ എ റഹീം കുറിച്ചു. 'ഡൽഹിയിൽ നമുക്കിന്ന് നമ്മുടെ സ്വന്തം ആസ്ഥാന മന്ദിരം യാഥാർത്ഥ്യമായിരിക്കുന്നു. രാജ്‌ഘട്ടിന് അരികിൽ ദരിയാഗഞ്ചിൽ, അൻസാരി റോഡിലാണ് കേന്ദ്ര കമ്മിറ്റി ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

​ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള വലിയൊരു സമരവേലിയേറ്റത്തിന് രാജ്യതലസ്ഥാനത്ത് ഡിവൈഎഫ്ഐ നേതൃത്വം നൽകിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത് എന്നത് ഏറെ അഭിമാനം നൽകുന്ന ഒന്നാണ്.

ഇന്ത്യ ഇന്ത്യയായി തന്നെ നിലനിർത്താനും, രാജ്യത്തിന്റെ സ്വത്വവും ആത്മാവും സംരക്ഷിക്കാനുമുള്ള യുവതയുടെ വരുംകാല പോരാട്ടങ്ങൾക്ക് ഈ ഓഫീസ് കരുത്താകും എന്ന് എനിക്ക് ഉറപ്പുണ്ട്', എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. ബ്രിന്ദാ കാരാട്ട്, ഹന്നാൻ മൊള്ള, ഡിവൈഎഫ്ഐ, എസ്‌എഫ്‌ഐ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

CPI(M) General Secretary M.A. Baby inaugurated DYFI’s new Central Committee office, Shaheed Bhagat Singh Bhavan, in Delhi’s Daryaganj. DYFI national president A.A. Rahim said the new headquarters would strengthen the youth organisation’s future struggles to defend democracy and the country’s identity.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385410/dyfi-central-committee-office-inaugurated)