---
title: "പത്താംക്ലാസ് പാസായോ.....? ദില്ലി ജില്ലാ കോടതിയിൽ വൻശമ്പളത്തോടെ ജോലി നേടാൻ അവസരം"
english_title: "10th Pass? Delhi District Court Recruitment Opens for 641 Vacancies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385406/delhi-district-court-641-vacancies"
published_at: "2026-10-03T21:51:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac12c53a4cb3_delhi-district-court-641-vacancies.jpg"
keywords: ["DelhiDistrictCourt", "GovernmentJobs", "RecruitmentDrive", "JobVacancies", "10thPassJobs"]
---

# പത്താംക്ലാസ് പാസായോ.....? ദില്ലി ജില്ലാ കോടതിയിൽ വൻശമ്പളത്തോടെ ജോലി നേടാൻ അവസരം

> **Lead Summary:** ദില്ലി ജില്ലാ കോടതികളിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. ദില്ലി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

ദില്ലി ജില്ലാ കോടതികളിൽ വിവിധ തസ്തികകളിൽ ജോലി നേടാൻ അവസരം. ദില്ലി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

സീനിയർ പേഴ്സണൽ അസിസ്റ്റന്റ്, പേഴ്സണൽ അസിസ്റ്റന്റ്, ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ്, പ്രോസസ് സർവർ തുടങ്ങിയ തസ്തികകളിലായി ആകെ 641 ഒഴിവുകളാണുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 6 മുതൽ നവംബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

സീനിയർ പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ 27 ഒഴിവുകളുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ 206 ഒഴിവുകളാണുള്ളത്.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാണ് പേഴ്സണൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കേണ്ടത്. ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ 174 ഒഴിവുകളാണുള്ളത്.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രോസസ് സർവർ തസ്തികയിൽ 92 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത്.

**ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്**

തസ്തിക അനുസരിച്ച് എഴുത്തുപരീക്ഷ, വിവരണാത്മക പരീക്ഷ, ടൈപ്പിംഗ്/ഷോർട്ട്‌ഹാൻഡ് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, അഭിമുഖം എന്നിവയുണ്ടാകും. തെറ്റായ ഉത്തരത്തിന് 0.25 മാർക്ക് നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385406/delhi-district-court-641-vacancies)