---
title: "താക്കോല്‍ദ്വാര ശസ്ത്രക്രിയ കഴിഞ്ഞ യുവതി മരിച്ചു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം"
english_title: "Woman Dies After Keyhole Surgery; Allegations Raised Against Kottayam Medical College Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385247/woman-dies-after-keyhole-surgery"
published_at: "2026-10-02T22:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfdf7f46210_woman-dies-after-keyhole-surgery.jpg"
keywords: ["MedicalNegligence", "KottayamMedicalCollege", "KeyholeSurgery", "HospitalDeath", "KeralaNews"]
---

# താക്കോല്‍ദ്വാര ശസ്ത്രക്രിയ കഴിഞ്ഞ യുവതി മരിച്ചു; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

> **Lead Summary:** കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ചു. ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന യാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്.

## Article Content

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ചു. ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന യാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്.

ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ 18-ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ സംബന്ധിച്ച് ഫസീനയ്ക്കു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു.

മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിട്ടതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ എത്തിയശേഷം കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അണുബാധ മൂലമാണു പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീടു വീട്ടിലെത്തിയ ഫസീനയ്ക്കു ബുദ്ധിമുട്ടുകൾ കൂടിയതിനെത്തുടർന്ന് 27-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.

മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു പൊലീസ് പറഞ്ഞു.

കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പറഞ്ഞു. അതേസമയം, പരാതി ലഭിച്ചാൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഭർത്താവ് ഹസൻ കുഞ്ഞ്, മക്കൾ: ഹന്ന, ആസിഫ്.

A 49-year-old woman from Changanassery died at Kottayam Medical College Hospital after undergoing hernia keyhole surgery and later a second operation. Her family has accused the hospital of medical negligence and filed a complaint with the police, while officials said the cause of death will be clear only after the postmortem report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385247/woman-dies-after-keyhole-surgery)