---
title: "കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്ന 58-കാരന് ദാരുണാന്ത്യം"
english_title: "58-Year-Old Dies After House Wall Collapses During Heavy Rain in Nenmara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385240/heavy-rain-house-wall-collapse-nenmara-death"
published_at: "2026-10-02T21:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd4c545a5f_heavy-rain-house-wall-collapse-nenmara-death.jpg"
keywords: ["HeavyRain", "HouseCollapse", "Palakkad", "Nenmara", "KeralaNews"]
---

# കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്ന 58-കാരന് ദാരുണാന്ത്യം

> **Lead Summary:** നെന്മാറ (പാലക്കാട്): കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാൾക്ക് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് സംഭവം.

## Article Content

നെന്മാറ (പാലക്കാട്): കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് ഉറങ്ങിക്കിടന്നയാൾക്ക് ദാരുണാന്ത്യം. നെന്മാറ പുത്തൻതറ കണിമംഗലം മുരുകേശനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് സംഭവം.

ചെറിയവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു മുരുകേശൻ. വെള്ളിയാഴ്ച രാവിലെ സഹോദരനെത്തിയപ്പോഴാണ് ചുമർ ഇടിഞ്ഞുവീണത് കണ്ടത്. പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ചുമരിടിഞ്ഞു വീണ മണ്ണിനടിയിൽ മുരുകേശനെ കണ്ടെത്തിയത്.

ഉടൻതന്നെ നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും മരിച്ചു. പോലീസ് നടപടികൾക്ക് ശേഷം വൈകീട്ടോടെ വക്കാവ് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.

A 58-year-old man, Murukesan of Kanimagalam in Nenmara, Palakkad, died after a house wall collapsed on him while he was asleep during heavy rain on Thursday night. He was found buried under the debris on Friday morning and later declared dead at the Nenmara Community Health Centre.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385240/heavy-rain-house-wall-collapse-nenmara-death)