---
title: "കനത്തമഴയിൽ തൃശൂരിൽ സ്കൂൾ കായികമേളയുടെ നീന്തൽ വേദി തകർന്നു; നാല് കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കും പരിക്ക്"
english_title: "Thrissur School Sports Meet Swimming Venue Collapses Amid Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385075/thrissur-school-sports-meet-swimming-venue-roof-collapses"
published_at: "2026-10-01T21:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe86dec9912_thrissur-school-sports-meet-swimming-venue-roof-collapses.jpg"
keywords: ["Thrissur School Sports Meet", "Heavy Rain", "Sports Meet", "Roof Collapse"]
---

# കനത്തമഴയിൽ തൃശൂരിൽ സ്കൂൾ കായികമേളയുടെ നീന്തൽ വേദി തകർന്നു; നാല് കുട്ടികൾക്കും രണ്ട് രക്ഷിതാക്കൾക്കും പരിക്ക്

> **Lead Summary:** തൃശൂർ: കനത്തമഴയിൽ തൃശൂരിൽ സ്കൂൾ കായികമേളയുടെ നീന്തൽ മത്സരത്തിന്റെ വേദി തകർന്നു. അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേൽക്കൂരയാണ് തകർന്നത്.

## Article Content

തൃശൂർ: കനത്തമഴയിൽ തൃശൂരിൽ സ്കൂൾ കായികമേളയുടെ നീന്തൽ മത്സരത്തിന്റെ വേദി തകർന്നു. അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേൽക്കൂരയാണ് തകർന്നത്.

നാലു കുട്ടികൾക്കും, രണ്ട് രക്ഷിതാക്കൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വേദിയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.

റിലേ മത്സരങ്ങൾ നടന്നുകൊണ്ടിരിക്കവെയാണ് സംഭവം. 14 ജില്ലകളിൽ നിന്നും വിദ്യാർഥികൾ മത്സരത്തിനായി ഇവിടേക്ക് എത്തുന്നുണ്ട് എന്നാൽ വളരെ ചെറിയ ഷെഡ്ഡുകൾ മാത്രമാണ് സംഘാടകർ തയ്യാറാക്കിയിരിക്കുന്നതെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.

കായിക മേളയുടെ നടത്തിപ്പ് തന്നെ വളരെ പരാജയമാണ്. വിദ്യാർഥികൾക്ക് പരുക്കേറ്റ സമയത്ത് അവരെ ആശുപത്രിയിൽ എത്തിച്ചത് രക്ഷിതാക്കളാണ്. സംഘാടകരെ ഈ പരിസരത്ത് കണ്ടിട്ടില്ലെന്നും അപകടം നടക്കുമ്പോൾ വേദിയിൽ ഉണ്ടായിരുന്നവർ പറയുന്നു.

**English Summary:**

A temporary roof at the swimming venue of the School Sports Meet in Thrissur collapsed amid heavy rain and strong winds at around 6.30 pm. The venue is located at the aquatic complex. Four children and two parents reportedly suffered serious injuries. The incident occurred while relay events were underway. Students from all 14 districts are participating in the swimming competitions. People present at the venue alleged that only small sheds had been arranged and that organizers were not seen at the site when the accident occurred. They also said parents took the injured students to the hospital.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385075/thrissur-school-sports-meet-swimming-venue-roof-collapses)