---
title: "പ്ലസ് ടു കഴിഞ്ഞോ? കേന്ദ്രസർക്കാർ ജോലി കാത്തിരിക്കുന്നു; 2,536 ഒഴിവുകൾ, ഒക്ടോബർ 7 വരെ അപേക്ഷിക്കാം"
english_title: "SSC CHSL Recruitment 2026: 2,536 Central Government Vacancies for Plus Two Candidates"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385073/ssc-chsl-2026-2536-central-government-job-vacancies"
published_at: "2026-10-01T21:14:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe802038a29_ssc-chsl-2026-2536-central-government-job-vacancies.jpg"
keywords: ["SSC CHSL", "Central Government Jobs", "Plus Two Jobs", "SSC Recruitment", "Government Jobs"]
---

# പ്ലസ് ടു കഴിഞ്ഞോ? കേന്ദ്രസർക്കാർ ജോലി കാത്തിരിക്കുന്നു; 2,536 ഒഴിവുകൾ, ഒക്ടോബർ 7 വരെ അപേക്ഷിക്കാം

> **Lead Summary:** പ്ലസ് ടു കഴിഞ്ഞ ആളുകൾക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാൻ അവസരം. 2,536 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കംബൈൻഡ് ഹയർ സെക്ക​ന്ററി വെലൽ എക്സാമിനേഷന് അപേക്ഷിക്കാനാണ് അവസരം വന്നിരിക്കുന്നത്.

## Article Content

പ്ലസ് ടു കഴിഞ്ഞ ആളുകൾക്ക് കേന്ദ്ര സർക്കാരിൽ ജോലി നേടാൻ അവസരം. 2,536 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കംബൈൻഡ് ഹയർ സെക്ക​ന്ററി വെലൽ എക്സാമിനേഷന് അപേക്ഷിക്കാനാണ് അവസരം വന്നിരിക്കുന്നത്.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ഈ കംബൈൻഡ് ഹയർ സെക്ക​ന്ററി വെലൽ എക്സാമിനേഷന് ഒക്ടോബർ 7 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്.

പ്ലസ് ടു പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഓക്ടോബർ ഏഴിനകം ഫലം പുറത്തുവരണമെന്ന നിബന്ധനയുണ്ട്. 2026 ഓ​ഗസ്റ്റ് 1ന് കണക്കാക്കി 18 മുതൽ 27 വയസ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക.

എസ്‍സി‌/എസ്ടി എന്നിങ്ങനെ സംവരണ വിഭാ​ഗങ്ങളിൽ ഉൾപ്പെട്ടവർക്ക് സർക്കാർ ചട്ടപ്രകാരമുള്ള ഇളവും മൂന്ന് വർഷമോ അതിൽ അധികമോ സ്ഥിരം സർവീസുള്ള കേന്ദ്ര സർക്കാർ സിവിലിയൻ ജീവനക്കാർക്ക് പരമാവധി 40 വയസ് വരെ ഇളവും ലഭിക്കുന്നതായിരിക്കും.

വിധവകൾ അല്ലെങ്കിൽ വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾ, പുനർവിവാഹം കഴിക്കാത്ത സ്ത്രീകൾ എന്നിവർക്ക് 35 വയസ് വരെയും ഇവർ എസ്‍സി എസ്ടി വിഭാ​ഗത്തിൽ പെട്ടവരാണെങ്കിൽ 40 വയസ് വരേയും ഇളവുണ്ട്.

ലോവർ ഡിവിഷണൽ ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 100 രൂപയാണ് അപേക്ഷ ഫീസ്.

സ്ത്രീകൾ, എസ്‍സി, എസ്‍ടി, എക്സ് സർവീസ് മാൻ എന്നിങ്ങനെ വിഭാ​ഗക്കാർക്ക് ഫീസിൽ ഇളവുണ്ട്.https://ssc.gov.in/login വഴിയോ ‘മൈ എസ്എസ്‍സി’ എന്ന മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

**English Summary:**

The Staff Selection Commission has reported 2,536 vacancies under the Combined Higher Secondary Level Examination. Candidates with Plus Two qualification can apply until October 7, while the application fee can be paid until October 8. Those who have appeared for the Plus Two examination can also apply, provided their results are declared by October 7. The age limit is 18 to 27 years as of August 1, 2026, with applicable relaxations. Posts include LDC, JSA and Data Entry Operator. The application fee is Rs 100, with exemptions for specified categories.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385073/ssc-chsl-2026-2536-central-government-job-vacancies)