---
title: "മഴയും വഴുക്കലും വിനയായി...! കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്"
english_title: "Van Overturns Onto Goods Auto In Thachanadukara One Injured Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385048/thachanadukara-van-overturns-goods-auto-accident-nishad-injured"
published_at: "2026-10-01T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe4820f4084_thachanadukara-van-overturns-goods-auto-accident-nishad-injured.jpg"
keywords: ["Thachanadukara Accident", "Road Accident Kerala", "Kozhikode Palakkad Highway"]
---

# മഴയും വഴുക്കലും വിനയായി...! കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു; യുവാവിന് പരിക്ക്

> **Lead Summary:** **തച്ചനാട്ടുകര: **കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കൊമ്പം ആശുപത്രിപ്പടിയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ യുവാവിന് പരിക്കേറ്റു. കൊമ്പം വട്ടത്തൊടി സ്വദേശി നിഷാദിനാണ് പരിക്കേറ്റത്.

## Article Content

**തച്ചനാട്ടുകര: **കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ കൊമ്പം ആശുപത്രിപ്പടിയിൽ വാൻ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയ്ക്ക് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ യുവാവിന് പരിക്കേറ്റു. കൊമ്പം വട്ടത്തൊടി സ്വദേശി നിഷാദിനാണ് പരിക്കേറ്റത്.

ഇയാളെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന വാൻ നിയന്ത്രണം വിട്ട് എതിർവശത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ചാറ്റൽ മഴയിൽ റോഡിൽ നിന്ന് വാഹനം തെന്നിയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു.

English Summary:

A young man was injured after an out-of-control van overturned onto a goods autorickshaw on the Kozhikode-Palakkad national highway at Thachanadukara. The injured is Nishad (34) from Kombam Vattathodi, admitted to a private hospital in Mannarkkad Vattambalam. Accident happened around 3 pm on Thursday near Kombam Hospitalpadi. Van heading towards Perinthalmanna slipped on wet road due to drizzle and fell onto parked goods auto.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385048/thachanadukara-van-overturns-goods-auto-accident-nishad-injured)