---
title: "'യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല, പല കാര്യങ്ങളും ചർച്ചയില്ലാതെ നടക്കുന്നു’ - തുറന്നടിച്ച് അടൂര്‍ പ്രകാശ്"
english_title: "Adoor Prakash Expresses Displeasure Over Lack of UDF Meetings and Coordination"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/385023/adoor-prakash-expresses-displeasure-over-udf-meetings-coordination"
published_at: "2026-10-01T15:22:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b375040676_pm-shri-scheme-kerala-adoor-prakash-udf-statement.jpg"
keywords: ["Adoor Prakash", "UDF", "UDF Convener", "Local Body Bypolls", "Congress", "UDF Meeting"]
---

# 'യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല, പല കാര്യങ്ങളും ചർച്ചയില്ലാതെ നടക്കുന്നു’ - തുറന്നടിച്ച് അടൂര്‍ പ്രകാശ്

> **Lead Summary:** തിരുവനന്തപുരം: യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യു.ഡി.എഫ്. നേടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

തിരുവനന്തപുരം: യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യു.ഡി.എഫ്. നേടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ല.

പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എ.ഐ.സി.സിയാണ് എന്നെ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതൃപ്തിയെ കുറിച്ച് അറിയിക്കേണ്ടിടത് അറിയിക്കും. ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായി. സ്റ്റേറ്റ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടത് യുഡിഎഫ് കൺവീനറുടെ ചുമതലയാണ്. പക്ഷേ ചെയർമാന്റെ അനുമതിയോടെയാണ് ചെയ്യുക.

ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം. അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്.

തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും മുനീറിന്റെ പദവി അർഹതപ്പെട്ട ആളുകൾ തന്നെയാണെന്നും അർഹതപ്പെടാത്ത ആർക്കും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിൽ ഖേദമുണ്ട്. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ്. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും എന്നെ അറിയിച്ചിട്ടില്ല.

കൺവീനറെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല എന്നത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എന്നാലും യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

**English Summary:**

UDF convener and MP Adoor Prakash has publicly expressed dissatisfaction over the functioning and lack of meetings within the UDF. He said the front won 18 seats in the local body bypolls despite failing to make expected gains in some places, but pointed to a lack of coordination. Prakash said several matters need discussion and decisions and that he would inform the leadership about differences. He also said the UDF convener was not consulted regarding the allocation of Cabinet posts and would convey his dissatisfaction to the AICC.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/385023/adoor-prakash-expresses-displeasure-over-udf-meetings-coordination)